നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വൈറലായ 'ബാബാ കാ ദാബാ' ഉടമ കാന്താ പ്രസാദ് ആത്മഹത്യക്ക് ശ്രമിച്ചു, കാരണം അറിയില്ലെന്ന് ഭാര്യ

  വൈറലായ 'ബാബാ കാ ദാബാ' ഉടമ കാന്താ പ്രസാദ് ആത്മഹത്യക്ക് ശ്രമിച്ചു, കാരണം അറിയില്ലെന്ന് ഭാര്യ

  “എനിക്ക് ഒന്നും അറിയില്ല, എന്താണ് അദ്ദേഹം കഴിച്ചത് എന്ന് ഞാൻ കണ്ടിട്ടില്ല. ഞാൻ ദാബയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം ബോധരഹിതനായി. ഞാൻ ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുവന്നു. ഡോക്ടർമാർ ഇതുവരെ തന്നെ ഒന്നും അറിയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മനസിൽ എന്താണെന്ന് എനിക്ക് അറിയില്ല,” ഭാര്യ ബദ്മി ദേവി പറയുന്നു.

  File photo of Kanta Prasad, delhi eatery Baba ka Dhaba. (Credit: ANI/Twitter)

  File photo of Kanta Prasad, delhi eatery Baba ka Dhaba. (Credit: ANI/Twitter)

  • Share this:
   ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ഡൽഹി മാൾവ്യനഗറിലെ ബാബാ കാ ദാബാ തട്ടുകടയുടെ ഉടമ കാന്താ പ്രസാദ് ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാത്രിയോടെ ആത്മഹത്യക്ക് ശ്രമിച്ച ഇദ്ദേഹത്തെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

   ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് ബാബാ കാ ദാബാ തട്ടുകടയുടെ ഉടമ കാന്താ പ്രസാദാണ് ഇതെന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇദ്ദേഹം വിഷാദനായാണ് കാണപ്പെട്ടിരുന്നത് എന്ന് കാന്താപ്രസാദിന്റെ ഭാര്യ ബദ്മി ദേവി പൊലീസിനോട് പറഞ്ഞു. എന്താണ് അദ്ദേഹം കഴിച്ചത് എന്ന് അറിയില്ലെന്നും അവശ നിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നും ബദ്മി ദേവി വാർത്താ ഏജൻസിയായ എഎൻഐ യോട് പറഞ്ഞു.

   “എനിക്ക് ഒന്നും അറിയില്ല, എന്താണ് അദ്ദേഹം കഴിച്ചത് എന്ന് ഞാൻ കണ്ടിട്ടില്ല. ഞാൻ ദാബയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം ബോധരഹിതനായി. ഞാൻ ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുവന്നു. ഡോക്ടർമാർ ഇതുവരെ തന്നെ ഒന്നും അറിയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മനസിൽ എന്താണെന്ന് എനിക്ക് അറിയില്ല,” ഭാര്യ ബദ്മി ദേവി പറയുന്നു.

   Also Read- ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതിയെ നോക്കി പാട്ട് പാടി കമന്‍റേറ്റർ; വിമർശനം

   കഴിഞ്ഞ വർഷമാണ് കോവിഡിനെ തുടർന്ന് കച്ചവടം ഇല്ലാതെ ദുരിതത്തിലായ ബാബാ കാ ദാബാ എന്ന റസ്റ്റോറന്റ് നടത്തുന്ന കാന്താ പ്രസാദിനെയും ബദ്മി ദേവിയെയും കുറിച്ച് യൂട്യൂബർ ഗൗരവ്‌ വാസൻ വീഡിയോ ചെയ്തത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വലിയ രീതിയിൽ വൈറൽ ആവുകയും ഇരുവർക്കും സഹായവുമായി രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തു. ലഭിച്ച സഹായങ്ങൾ ഉപയോഗിച്ച് കാന്താ പ്രസാദ് കടങ്ങൾ വീട്ടുകയും പുതിയ ഒരു റസ്റ്റോറന്റ് തുടങ്ങുകയും ചെയ്തിരുന്നു.

   എന്നാൽ ഇതിനിടെ യൂട്യൂബർ ഗൗരവ്‌ വാസനെതിരെ കാന്താ പ്രസാദ് രംഗത്ത് എത്തിയിരുന്നു. തനിക്ക് ലഭിച്ച സഹായം യൂട്യൂബർ ഗൗരവ്‌ വസനും സംഘവും തട്ടിയെടുക്കുന്നു എന്ന പരാതിയാണ് ഇദ്ദേഹം നൽകിയത്. തനിക്ക് സഹായം നൽകാൻ തയ്യാറായവർക്ക് ഗൗരവ്‌ വസൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് വിവരങ്ങൾ നൽകി വലിയ രീതിയിൽ പണം സമ്പാദിച്ചു എന്നായിരുന്നു ആരോപണം.

   Also Read- കളറിംഗ് കോഡും റൂട്ട് നമ്പറിംഗുമടക്കം KSRTCയുടെ പുത്തൻ പരിഷ്കരണങ്ങൾ

   എന്നാൽ ആരോപണങ്ങൾ എല്ലാം നിഷേധിച്ച യൂട്യൂബർ, കാന്താ പ്രസാദിന്റെ ബാങ്ക് അക്കൗണ്ടിലേക്ക്‌ മാറ്റിയ പണത്തിന്റെ വിവരങ്ങൾ അടങ്ങിയ സ്റ്റേറ്റ്മെന്റ്  പുറത്ത് വിട്ടിരുന്നു. അടുത്തിടെ ഗൗരവിനോട് ക്ഷമ ചോദിച്ചുള്ള വീഡിയോയും കാന്താ പ്രസാദ് ഷെയർ ചെയ്തിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും അദ്ദേഹം കള്ളനല്ലെന്നും വീഡിയോയിൽ അദ്ദേഹം വിവരിച്ചിരുന്നു.

   ആളുകളുടെ സഹായം കൊണ്ട് ആരംഭിച്ച പുതിയ റസ്റ്റോറന്റ് കോവിഡ് പശ്ചാത്തലത്തിൽ ഇരുവർക്കും മുന്നോട്ട് കൊണ്ടു പോകാനായില്ല. ദിവസങ്ങൾക്ക് മുമ്പ് പഴയ ബാബാ കാ ദാബയിലേക്ക് തന്നെ ഇരുവരും മടങ്ങി വരുകയും ചെയ്തിരുന്നു. ഇവിടെ വച്ചാണ് കാന്താ പ്രസാദ് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നത്.
   Published by:Rajesh V
   First published:
   )}