HOME » NEWS » India » DELHI BJP LEADER GS BAWA FOUND HANGS HIMSELF INSIDE PARK

ഡൽഹിയിൽ ബിജെപി നേതാവ് പാർക്കിൽ തൂങ്ങിമരിച്ച നിലയിൽ

ഡൽഹി സുഭാഷ് നഗറിലെ പാർക്കിൽ തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു മൃതദേഹം കണ്ടത്

News18 Malayalam | news18-malayalam
Updated: March 30, 2021, 11:25 AM IST
ഡൽഹിയിൽ ബിജെപി നേതാവ് പാർക്കിൽ തൂങ്ങിമരിച്ച നിലയിൽ
ഡൽഹി സുഭാഷ് നഗറിലെ പാർക്കിൽ തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു മൃതദേഹം കണ്ടത്
  • Share this:
ന്യൂഡ‍ൽഹി: ഡൽഹിയിൽ ബിജെപി നേതാവിനെ പാർക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ഡ‍ൽഹിയിലെ ബിജെപി മുൻ വൈസ് പ്രസിഡന്റായിരുന്ന ജിഎസ് ബവ(58)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വീടിനടുത്തുള്ള പാർക്കിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. ഡൽഹി സുഭാഷ് നഗറിലെ പാർക്കിൽ തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു മൃതദേഹം കണ്ടത്. പാർക്കിനുള്ളിൽ തടകത്തിലുള്ള ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.


വൈകിട്ട് ആറ് മണിയോടെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടതായി പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയതിന് ശേഷമാണ് മരിച്ചത് ബിജെപി നേതാവാണെന്ന് വ്യക്തമായത്.

അതേസമയം, ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. ബിഎസ് ബവയ്ക്ക് കുടുംബ പ്രശ്നങ്ങൾ ഉള്ളതായി സൂചനയുണ്ടെങ്കിലും മറ്റു വശങ്ങളും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. നേതാവിന്റെ മരണത്തിൽ ബിജെപിയും പ്രതികരിച്ചിട്ടില്ല.

മാർച്ച് പതിനേഴിന് ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശർമയെ(62) മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ന്യൂഡൽഹിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഡൽഹി പൊലീസ് അറിയിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടുമൊരു ബിജെപി നേതാവിന്റെ മരണം.
Also Read-'ലൈംഗികച്ചുവയുള്ള പരാമർശം; ജോയ്സ് ജോർജിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം': രമേശ് ചെന്നിത്തല

കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി എംപിയായിരുന്ന മോഹൻ ദേൽകർ(58) നേയും കഴിഞ്ഞ മാസം മുംബൈയിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. നാല് പേജുള്ള ആത്മഹത്യാ കുറിപ്പിൽ മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെയടക്കം പരാമർശങ്ങളുണ്ടെന്നാണ് സൂചന. ഗുജറാത്തി ഭാഷയിലാണ് കുറിപ്പ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Naseeba TC
First published: March 30, 2021, 11:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories