• HOME
  • »
  • NEWS
  • »
  • india
  • »
  • Delhi | മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തനം; വടക്കൻ ഡൽഹിയിലെ 100 ഇറച്ചിക്കടകൾ സീൽ ചെയ്ത് അധികൃതർ

Delhi | മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തനം; വടക്കൻ ഡൽഹിയിലെ 100 ഇറച്ചിക്കടകൾ സീൽ ചെയ്ത് അധികൃതർ

കടകൾ വഴിയോ തെരുവോര കച്ചവടക്കാർ വഴിയോ അനധികൃതമായി മാംസം വിൽക്കുന്നത് തടയാൻ മേയ് നാല് മുതൽ പൗരസമിതി നടപടികൾ ആരംഭിച്ചിരുന്നു.

  • Share this:
    മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് വടക്കൻ ഡൽഹിയിലെ (North Delhi) നൂറ് ഇറച്ചിക്കടകൾ ( Meat Shops) സീൽ ചെയ്ത് അധികൃതർ. ഒരാഴ്ച മുൻപ് ആരംഭിച്ച ഡ്രൈവിന്റെ ഭാ​ഗമായാണ് കടകൾ പൂട്ടിച്ചത്. രോഹിണി (Rohini), കരോൾ ബാഗ് (Karol Bagh) പ്രദേശങ്ങളിലെ അനധികൃതമായ താൽകാലിക നിർമാണങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായും നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (North Delhi Municipal Corporation (NDMC) അറിയിച്ചു.

    കടകൾ വഴിയോ തെരുവോര കച്ചവടക്കാർ വഴിയോ അനധികൃതമായി മാംസം വിൽക്കുന്നത് തടയാൻ മേയ് നാല് മുതൽ പൗരസമിതി നടപടികൾ ആരംഭിച്ചിരുന്നു. 100 ഇറച്ചിക്കടകൾ സീൽ ചെയ്തെന്നും എൺപതോളം താൽകാലിക കടകൾ ഒഴിപ്പിച്ചെന്നും മുൻസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

    ബിജെപി നേതൃത്വത്തിലുള്ള നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ ആരോഗ്യ വകുപ്പ് സംഘം ആറ് സോണുകളിലായാണ് റെയ്ഡ് നടത്തുകയും അനധികൃതമായി മാംസം വിൽക്കുന്ന ഇറച്ചിക്കടകൾ സീൽ ചെയ്യുകയും ചെയ്തത്. സിറ്റി സദർ പഹർഗഞ്ച് സോൺ, കരോൾ ബാഗ് സോൺ, രോഹിണി സോൺ, കേശവപുരം, സിവിൽ ലൈൻസ് സോൺ, നരേല സോൺ എന്നിവയാണ് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ പരിധിയിൽ വരുന്നത്. അനധികൃത മാംസം വിൽക്കുന്നതിനെക്കുറിച്ചും വൃത്തിഹീനമായ സാഹചര്യത്തെക്കുറിച്ചും
    നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും വരും ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ റെയ്ഡ് തുടരുമെന്നും അധികൃതർ അറിയിച്ചു.

    അനധികൃത ഇറച്ചിക്കടകളും കെട്ടിടങ്ങളും നീക്കം ചെയ്യാൻ മതിയായ പോലീസ് ഉദ്യോഗസ്ഥരെ അയക്കണമെന്ന് ആവശ്യപ്പെട്ട് ബവാനയിലെ ലോക്കൽ പോലീസിന് മുൻസിപ്പാലിറ്റി അധികൃതർ കത്തയച്ചു. അനധികൃമായി പ്രവർത്തിക്കുന്ന കടകളെയും കച്ചവടക്കാരെയും ഒഴിപ്പിക്കുന്നതിന് പൊലീസ് സഹായവും വേണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.

    അതേസമയം, കേരളത്തിലും പല ജില്ലകളിലും ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടു ഹോട്ടലുകള്‍ക്കു നോട്ടീസ് നല്‍കി. ഹോട്ടല്‍ സാഗര്‍, ഹോട്ടല്‍ ബ്ലൂ നെയില്‍ എന്നീ ഹോട്ടലുകള്‍ക്കാണ് നോട്ടിസ് നല്‍കിയത്. ഹരിപ്പാട് 25 കിലോ പഴകിയ മത്തി പിടികൂടി. നാഗപട്ടണത്തുനിന്നു കൊണ്ടുവന്ന ഉടന്‍ പിടിക്കുകയായിരുന്നു. ഹരിപ്പാട് ഒരു ഹോട്ടലും ആലപ്പുഴ കൈചൂണ്ടി ജങ്ഷനില്‍ തട്ടുകടയും അടപ്പിച്ചു. കല്‍പറ്റ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ ആറു ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.

    സ്കൂൾ സമയം കുറയ്ക്കുക; ടൈ ഒഴിവാക്കുക; ഉഷ്ണതരം​ഗത്തെ നേരിടാൻ കേന്ദ്ര നിര്‍ദേശം

    കൊല്ലത്ത് മൂന്നു സ്‌ക്വാഡുകള്‍ ആയി നടത്തിയ പരിശോധനയില്‍ പത്തോളം കടകള്‍ പൂട്ടി. എട്ടു ദിവസത്തിനിടെ 150-ലേറെ സ്ഥാപനങ്ങളാണ് പൂട്ടിയത്. തമിഴ്നാട്ടിലും സമാനമായ പരിശോധനകൾ നടന്നു വരികയാണ്. കടകളിൽ നിന്നും ലഭിച്ച ഷവർമ സാമ്പിളുകളിൽ രോഗകാരിയായ സാൽമൊണല്ലയും ഷിഗെല്ലയും കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
    Published by:Jayashankar Av
    First published: