'സഹായത്തിന് നന്ദി പക്ഷെ പണമല്ല പ്രശ്‌നം'; ഗംഭീറിന് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍

ലോക്‌സഭാംഗമായ ഗംഭീറിന്‍റെ പണം അനുവദിച്ചുവെന്ന് കാണിച്ചുള്ള ട്വീറ്റിന് മറുപടി നൽകുകയായിരുന്നു കെജ്രിവാള്‍

News18 Malayalam | news18india
Updated: April 6, 2020, 5:50 PM IST
'സഹായത്തിന് നന്ദി പക്ഷെ പണമല്ല പ്രശ്‌നം'; ഗംഭീറിന് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍
kejriwal - gambhir
  • Share this:
ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പണമല്ല പ്രശ്‌നമെന്നും വ്യക്തി സുരക്ഷാ കിറ്റുകളാണ് വേണ്ടതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീറിന്‍റെ പണം അനുവദിച്ചുവെന്ന് കാണിച്ചുള്ള ട്വീറ്റിന് മറുപടി നൽകുകയായിരുന്നു കെജ്രിവാള്‍.

ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ കൂടി അനുവദിക്കുന്നതായി ഗംഭീര്‍ പ്രഖ്യാപിച്ചിരുന്നു. ഉപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലെന്ന ഡല്‍ഹി സര്‍ക്കാരിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് 50 ലക്ഷം രൂപ അനുവദിക്കുന്നതെന്ന് ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നായിരുന്നു കെജ്രിവാളിന്റെ മറുപടി.

BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ്[NEWS]
"നന്ദി ഗൗതം ജി, നിങ്ങളുടെ സഹായത്തിന്. പണമല്ല പ്രശ്‌നം, വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയാണ്. എവിടെ നിന്നെങ്കിലും അവ ഉടനടി എത്തിക്കാന്‍ സാധിച്ചാല്‍ ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും. ഡല്‍ഹി സര്‍ക്കാര്‍ അത് വാങ്ങും."- അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

First published: April 6, 2020, 5:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading