നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഓൺലൈൻ പണത്തട്ടിപ്പിന് ഇരയായി അരവിന്ദ് കെജ്രിവാളിന്‍റെ മകൾ; നഷ്ടമായത് 34000 രൂപ

  ഓൺലൈൻ പണത്തട്ടിപ്പിന് ഇരയായി അരവിന്ദ് കെജ്രിവാളിന്‍റെ മകൾ; നഷ്ടമായത് 34000 രൂപ

  ലഭിച്ച പരാതി അനുസരിച്ച് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

  Harshita Kejriwal

  Harshita Kejriwal

  • Share this:
   ന്യൂഡൽഹി: ഓൺലൈൻ വഴി നിരവധി തട്ടിപ്പുകളാണ് അരങ്ങേറുന്നത്. എത്ര കരുതൽ ഉണ്ടായെങ്കിലും അതി സാമർഥ്യം ഉള്ള ആളുകളെപ്പോലും വിശ്വാസയോഗ്യമായ തരത്തിൽ പറ്റിക്കുന്ന വിദഗ്ധന്മാരും ഈ മേഖലയിൽ സജീവമാണ്. ഇത്തരത്തിൽ ഒരു ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഏറ്റവും ഒടുവിൽ ഇരയായിരിക്കുന്നത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ മകൾ ഹർഷിത കെജ്രിവാളാണ്.

   Also Read-ഡൽഹിയിലെ റിപ്പബ്ലിക് ദിന അക്രമം; 50000 രൂപ തലയ്ക്കു വിലയിട്ട മുഖ്യപ്രതി അറസ്റ്റിൽ

   ഒരു ഓൺലൈൻ പോർട്ടൽ വഴി സോഫ സെറ്റ് വിൽക്കാന്‍ ശ്രമിച്ച ഹർഷിതയ്ക്ക് 34000 രൂപ നഷ്ടമായെന്നാണ് റിപ്പോർട്ട്.  സെക്കൻഡ് ഹാൻഡ് വില്‍പ്പനയ്ക്കായി ഹർഷിത ഒരു സൈറ്റിൽ പോസ്റ്റ് ചെയ്ത സോഫയുടെ പരസ്യം കണ്ട് വാങ്ങാൻ താത്പ്പര്യമുണ്ടെന്നറിയിച്ചാണ് ഒരാൾ ഇവരെ സമീപിച്ചത്. സാധനം വാങ്ങുമെന്നറിയിച്ച് വില പറഞ്ഞ് കരാർ ഉറപ്പിക്കുകയും ചെയ്തു. ഇതിന് മുന്നോടിയായി ഹർഷിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെരിഫൈ ചെയ്യുന്നതിനായി ഇവരുടെ അക്കൗണ്ടിലേക്ക് കുറച്ചു തുക അയച്ചു നൽകി.

   Also Read-ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്

   തുടർന്ന് ഒരു ക്യുആർ കോഡ് ഹര്‍ഷിതയ്ക്ക് അയച്ചു നൽകിയ ഇയാൾ, ബാക്കി പണം ലഭിക്കുന്നതിനായി കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഇത് ചെയ്തതോടെ 20000 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടമായി. ഇതിനെ  ചോദ്യം ചെയ്തപ്പോൾ അബദ്ധത്തിൽ തെറ്റായ ക്യുആര്‍ കോഡാണ് അയച്ച് നൽകിയതെന്ന് മറുപടി ലഭിച്ചു. പകരം പുതിയ ക്യുആർ കോഡ് അയച്ചു നൽകാമെന്നും മുന്‍പറഞ്ഞ അതേരീതിയിൽ സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചെയ്തപ്പോൾ വീണ്ടും 14000 രൂപ കൂടി നഷ്ടമാവുകയായിരുന്നു. തുടർന്നാണ് താൻ പറ്റിക്കപ്പെട്ടുവെന്ന് ഹർഷിതയ്ക്ക് മനസിലായത്. തട്ടിപ്പിന് പിന്നാലെ തന്നെ ഇവർ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.   പരാതി രജിസ്റ്റർ ചെയ്ത പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം. 'ലഭിച്ച പരാതി അനുസരിച്ച് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}