ആള് ദൈവം അനുഗ്രഹിച്ച പൊലീസുകാരന്റെ പണിപോയി
Updated: July 23, 2018, 4:39 PM IST
Updated: July 23, 2018, 4:39 PM IST
ന്യൂഡെല്‍ഹി: ആള് ദൈവത്തിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പൊലീസുകാരനെതിരെ സ്ഥലംമാറ്റി. പശ്ചിമ ദില്ലിയിലെ ജാനകപുരി സ്റ്റേഷനിലെ ഇന്‍ ചാര്‍ജ് ഇന്ദ്രപാലിനെതിരെയാണ് അച്ചടക്ക നടപടിയെടുത്തത്.
യൂണിഫോം ധരിച്ച് കണ്ണടച്ച് കസേരയില്‍ ഇരിക്കുന്ന പൊലീസുകാരന്റെ പിന്നില്‍ നില്ക്കുന്ന ആള്‍ദൈവം തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്റ്റേഷനിലാണ് പൊലീസുകാരന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കാവിവസ്ത്രം ധരിച്ച നമിത ആചാര്യ എന്ന ആള് ദൈവമാണ് പൊലീസുകാരനൊപ്പം ചിത്രത്തിലുള്ളത്. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതും പൊലീസുകാരന്റെ കസേര തെറിപ്പിച്ചതും.
കഴിഞ്ഞവര്‍ഷവും ഡെല്‍ഹിയിലെ പൊലീസുകാര്‍ സമാനമായ വിവാദത്തില്‍പ്പെട്ടിരുന്നു. അന്ന് പൊലീസുതകാരന്റെ കസേരയില്‍ ആള്‍ദൈവത്തെ ഇരുത്തി ഫോട്ടോയെടുക്കകയായിരുന്നു. വിവാദത്തില്‍പ്പെട്ട ഈ പൊലീസുകാരനെ പിന്നീട് സസ്പെന്‍ഡ് ചെയ്തു. ഭക്തി ലഹരിയില്‍ ആള് ദൈവത്തിനൊപ്പം നൃത്തം ചെയ്തതിനാണ് മറ്റൊരു പൊലീസുകാരനെതിരെ നടപടിയെടുത്തത്.

Loading...
Loading...