കള്ളപ്പണം വെളുപ്പിക്കൽ കേസ്: കോൺഗ്രസ് നേതാവ് ശിവകുമാറിന്‍റെ ജുഡിഷ്യൽ കസ്റ്റഡി ഒക്ടോബർ 25 വരെ നീട്ടി

ശിവകുമാർ പ്രമുഖ വ്യക്തിയാണെന്നും അദ്ദേഹത്തെ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ശിവകുമാറിന് ജാമ്യം നൽകാൻ കോടതി സെപ്തംബർ 25ന് വിസമ്മതിച്ചിരുന്നു

News18 Malayalam | news18
Updated: October 15, 2019, 3:19 PM IST
കള്ളപ്പണം വെളുപ്പിക്കൽ കേസ്: കോൺഗ്രസ് നേതാവ് ശിവകുമാറിന്‍റെ ജുഡിഷ്യൽ കസ്റ്റഡി ഒക്ടോബർ 25 വരെ നീട്ടി
ഡി കെ ശിവകുമാർ
  • News18
  • Last Updated: October 15, 2019, 3:19 PM IST
  • Share this:
ന്യൂഡൽഹി: കർണാടകയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ ജുഡിഷ്യൽ കസ്റ്റഡി ഒക്ടോബർ 25 വരെ നീട്ടി. ഡൽഹി കോടതിയാണ് ചൊവ്വാഴ്ച ശിവകുമാറിന്‍റെ ജുഡിഷ്യൽ കസ്റ്റഡി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആണ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അപേക്ഷയിലാണ് സ്പെഷ്യൽ ജഡ്ജ് അജയ് കുമാർ ജുഡിഷ്യൽ കസ്റ്റഡി നീട്ടിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരായ അമിത് മഹാജൻ, നിതേഷ് റാണ, എൻ കെ മേത്ത എന്നിവർ ജുഡിഷ്യൽ കസ്റ്റഡി നീട്ടണമെന്നും ശിവകുമാറിനെ സ്വതന്ത്രനാക്കരുതെന്നും വാദിച്ചു.

കേരളത്തിലെ ചർച്ചകൾ നിരാശപ്പെടുത്തിയത് എങ്ങനെ? നൊബേൽ ജേതാവിന്റെ സാക്ഷ്യം

ശിവകുമാർ പ്രമുഖ വ്യക്തിയാണെന്നും അദ്ദേഹത്തെ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ശിവകുമാറിന് ജാമ്യം നൽകാൻ കോടതി സെപ്തംബർ 25ന് വിസമ്മതിച്ചിരുന്നു. കഴിഞ്ഞവർഷം സെപ്തംബറിൽ ആയിരുന്നു ശിവകുമാർ, ന്യൂഡൽഹിയിലെ കർണാടക ഭവനിലെ ജോലിക്കാരൻ ആയിരുന്ന ഹനുമന്തയ്യ എന്നിവർക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്.

നികുതി വെട്ടിപ്പ്, കോടിക്കണക്കിന് രൂപയുടെ 'ഹവാല' ഇടപാടുകൾ എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞവർഷം ബംഗളൂരു പ്രത്യേക കോടതിയിൽ ആദായനികുതി വകുപ്പ് സമർപ്പിച്ച കുറ്റപത്രം (പ്രോസിക്യൂഷൻ പരാതി) അടിസ്ഥാനമാക്കിയാണ് കേസ്.

First published: October 15, 2019, 3:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading