നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Delhi Riots | ഭൂരിപക്ഷ സമുദായാംഗങ്ങളെ രാജ്യം വിടാൻ ഭീഷണിപ്പെടുത്തി; 10 പേര്‍ക്കെതിരെ കുറ്റം ചുമത്തി ഡല്‍ഹി കോടതി

  Delhi Riots | ഭൂരിപക്ഷ സമുദായാംഗങ്ങളെ രാജ്യം വിടാൻ ഭീഷണിപ്പെടുത്തി; 10 പേര്‍ക്കെതിരെ കുറ്റം ചുമത്തി ഡല്‍ഹി കോടതി

  2020 ഫെബ്രുവരിയിലാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും അതിനെതിരെ പ്രതിഷേധിക്കുന്നവരും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

  • Share this:
   2020 ലെ ഡല്‍ഹി കലാപവുമായി (Delhi Riots) ബന്ധപ്പെട്ട്, ഭൂരിപക്ഷ സമുദായത്തിനിടയില്‍ (Majority Community) ഭീതി പരത്താന്‍ ശ്രമിച്ചുവെന്നും രാജ്യം വിടാന്‍ അവരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഡല്‍ഹിയിലെ പ്രാദേശിക കോടതി (Local Court in Delhi) 10 പേര്‍ക്കെതിരെ കുറ്റം ചുമത്തി.

   ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട ജനങ്ങളില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് സാക്ഷികളുടെ മൊഴികളെ അടിസ്ഥാനമാക്കി കോടതി പറഞ്ഞു. ഇവര്‍ കടകളും വീടുകളും തീയിടുകയും കൊള്ള നടത്തുകയും ജനങ്ങളെ രാജ്യം വിടാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് സാക്ഷികളുടെമൊഴി.

   പ്രതികളെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന്റെ പക്കലുണ്ടെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. 2020 ഫെബ്രുവരി 25 ന് ഡല്‍ഹിയിലെ ഭാഗീരഥി വിഹാര്‍ പ്രദേശത്ത് 10 പ്രതികള്‍ അക്രമവും കൊള്ളയും നടത്തുകയും ഹിന്ദു സമുദായത്തിലെ അംഗങ്ങളുടെ സ്വത്തുക്കള്‍ക്ക് തീയിടുകയും ചെയ്തതായി പോലീസ് പറയുന്നു.

   മുഹമ്മദ് ഷാനവാസ്, മുഹമ്മദ് ഷൊഹൈബ്, ഷാരൂഖ്, റാഷിദ്, ആസാദ്, അഷ്‌റഫ് അലി, പര്‍വേസ്, മുഹമ്മദ് ഫൈസല്‍, റാഷിദ്, മുഹമ്മദ് താഹിര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയത്.

   2020 ഫെബ്രുവരിയിലാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും അതിനെതിരെ പ്രതിഷേധിക്കുന്നവരും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇത് വ്യാപകമായ അക്രമത്തിലേക്ക് നയിച്ചു. കലാപത്തില്‍ കുറഞ്ഞത് 53 പേര്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

   തന്റെ മകന്‍ നടത്തിയിരുന്ന ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കട കലാപകാരികള്‍ കത്തിച്ചുവെന്ന, ജഗദീഷ് പ്രസാദ് എന്നയാളുടെ പരാതിയിന്മേലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആള്‍ക്കൂട്ടം കടയിലേക്ക് പെട്രോള്‍ ബോംബ് എറിയുകയും കട മുഴുവന്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. താനും തന്റെ രണ്ട് സഹോദരന്മാരും പിന്നിലെ ഗേറ്റിലൂടെ രക്ഷപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   Marriageable Age for Women| സ്ത്രീകളുടെ വിവാഹപ്രായം: 'കേന്ദ്രത്തിന് രഹസ്യ അജണ്ട'; എതിർപ്പുമായി ബൃന്ദാ കാരാട്ടും ആനി രാജയും

   പരാതിക്കാരനും മകനും മരുമകനും മൂന്ന് പോലീസ് ഉദ്യോഗസ്ഥരും സംഭവത്തില്‍ ദൃക്സാക്ഷികളാണെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. പരാതിക്കാരന്റെ കടയടക്കമുള്ള വസ്തുവകകള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്ത പ്രതികളുടെ പേര് എല്ലാ സാക്ഷികളും അവരുടെ മൊഴികളില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25 ന് നിയമവിരുദ്ധമായി സംഘം ചേരുകയും അതിന്റെ തുടര്‍ച്ചയായി അക്രമം നടത്തുകയും ഹിന്ദു സമുദായാംഗങ്ങളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്റെ കേസ്.

   Punjab Polls| പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ക്യാപ്റ്റൻ‌ അമരീന്ദര്‍ സിങ്
   Published by:Jayashankar AV
   First published: