• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഡി കെ ശിവകുമാർ 17 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ തുടരും

സെപ്തംബർ മൂന്നിനാണ് ശിവകുമാറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഒമ്പത് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു.

news18-malayalam
Updated: September 13, 2019, 6:24 PM IST
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഡി കെ ശിവകുമാർ 17 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ തുടരും
D K Shivakumar
news18-malayalam
Updated: September 13, 2019, 6:24 PM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കർണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ സെപ്തംബർ 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഡൽഹി ഹൈക്കോടതിയാണ് ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.

സെപ്തംബർ മൂന്നിനാണ് ശിവകുമാറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഒമ്പത് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. സെപ്തംബർ നാലിനാണ് കോടതി ശിവകുമാറിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടത്.

also read:യാത്രക്കാരന്റെ ബാഗിൽ നിന്ന് രണ്ട് മാങ്ങ മോഷ്ടിച്ചു; ദുബായിൽ വിചാരണ നേരിട്ട് ഇന്ത്യക്കാരൻ

അഞ്ച് ദിവസം കൂടി കസ്റ്റഡി കാലാവധി നീട്ടണമെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ശിവകുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അപ്രസക്തമായ മറുപടിയാണ് നൽകുന്നതെന്നും എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ കെ. എം നടരാജനാണ് എൻഫോഴ്സ്മെന്റിനായി ഹാജരായത്.

ഇതുവരെ ലഭിക്കാത്ത എന്ത് തെളിവാണ് അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ശിവകുമാറില്‍ നിന്ന് ലഭിക്കുക എന്ന് കോടതി ചോദിച്ചെങ്കിലും ചില കൂട്ടു പ്രതികളെക്കുറിച്ചും ഇവരുമായി ബന്ധപ്പെട്ട് നടത്തിയ നിക്ഷേപത്തെക്കുറിച്ചും ചോദിച്ചറിയുവാനുണ്ട് എന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ മകൾ എൻഫോഴ്സ്മെന്റിന് മുന്നിൽ വ്യാഴാഴ്ച ഹാജരായിരുന്നു.

Loading...

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...