HOME /NEWS /India / ഡൽഹി തെരഞ്ഞെടുപ്പ്: 70 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എഎപി; കെജ്രിവാൾ ന്യൂഡൽഹി സീറ്റിൽ

ഡൽഹി തെരഞ്ഞെടുപ്പ്: 70 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എഎപി; കെജ്രിവാൾ ന്യൂഡൽഹി സീറ്റിൽ

സിസോദിയയും കെജ്രിവാളും(പിടിഐ)

സിസോദിയയും കെജ്രിവാളും(പിടിഐ)

ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്.

  • Share this:

    ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. 70 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്.

    also read:'CAA വിരുദ്ധ പ്രതിഷേധക്കാരെ തെരുവ് നായ്ക്കളെപ്പോലെ വെടിവെച്ച് കൊല്ലണം'; വിവാദ പ്രസ്താവനയിൽ ബംഗാൾ ബിജെപി നേതാവിനെതിരെ കേസ്

    മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പരഗഞ്ജിലും സത്യേന്ദ്ര ജെയിന്‍ ഷകൂര്‍ ബസ്തിയിലും ജിതേന്ദ്ര തോമർ ട്രി നഗറിലും മത്സരിക്കും. കൽകജിയിൽ നിന്നാണ് അതിഷി ജനവിധി തേടുന്നത്.

    മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകനും സിറ്റിംഗ് എംഎൽഎയുമായ ആദർശ് ശാസ്ത്രിക്കു പകരം ദ്വാരകയിൽ ഇത്തവണ മത്സരിക്കുന്നത് വിനയ് മിശ്രയാണ്. മറ്റൊരു സിറ്റിംഗ് എംഎൽഎയായ അസിം അഹമ്മദ് ഖാന് പകരം ഷോയിബ് ഇഖ്ബാലാണ് മതിയ മഹലിൽ മത്സരിക്കുന്നത്.

    ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്. 70-ല്‍ 67 സീറ്റുകള്‍ നേടിയാണ് 2015-ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്.

    First published:

    Tags: Aap, Election, New Delhi