നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസ് പിടിച്ച വോട്ടുകൾ തുണയായത് ബി.ജെ.പിക്ക്; ആപ്പിന്റെ സുപ്രധാന സീറ്റുകളിൽ ത്രികോണ മത്സരം

  കോൺഗ്രസ് പിടിച്ച വോട്ടുകൾ തുണയായത് ബി.ജെ.പിക്ക്; ആപ്പിന്റെ സുപ്രധാന സീറ്റുകളിൽ ത്രികോണ മത്സരം

  Delhi Assembly Election | വി.ഐ.പി സ്ഥാനാർഥികൾ മത്സരിക്കുന്ന പല സീറ്റുകളിലും കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നത്. .

  News18

  News18

  • Share this:
   ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അധികാരം നിൽനിർത്തുമെന്ന് പ്രചാരണഘട്ടത്തിൽ തന്നെ പലരും വ്യക്തമായതാണ്. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പുറത്തുവരുന്ന ചിത്രം മറ്റൊന്നാണ്. ബി.ജെപി വോട്ട് വ്യത്യാസം കുറയ്ക്കുകയും പല സീറ്റുകളിലും എ.എ.പി സ്ഥാനാർഥികൾ നേരിയ വോട്ടിന് മുന്നിട്ടു നിൽക്കുകയുമാണ്. വി.ഐ.പി സ്ഥാനാർഥികൾ മത്സരിക്കുന്ന പല സീറ്റുകളിലും കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നതും.

   കോൺഗ്രസ് മുതിർന്നവരും ശക്തരുമായ സ്ഥാനാർഥികളെ നിർത്തിയ സുപ്രധാന സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നിട്ടുനിൽക്കുന്നത്. ശക്തമായ ത്രികോണ മത്സരം ആം ആദ്മി പാർട്ടിയുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കിയത്. അതേസമയം മുതിർന്ന സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടും ഒരൊറ്റ സീറ്റിൽ പോലും ലീഡ് നേടാനാകാത്ത അവസ്ഥയിലാണ് കോൺഗ്രസ്.

   മോഡൽ ടൗൺ, വടക്കൻ ദില്ലിയിലെ കരവാൽ നഗർ, ദ്വാരക, കിഴക്കൻ ദില്ലിയിലെ കൃഷ്ണ നഗർ, പടിഞ്ഞാറൻ ദില്ലിയിലെ മോതി നഗർ എന്നീ മണ്ഡലങ്ങളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള ബല്ലിമരൻ, ഓഖ്‌ല എന്നീ സീറ്റുകളിലും ബിജെപി അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. ഇവിടങ്ങളിലൊക്കെ കോൺഗ്രസ് സ്ഥാനാർഥികളാണ് ആം ആദ്മിയുടെ കുതിപ്പിന് തടസമായത്.

   ബല്ലിമാരനിൽ, ആം ആദ്മി പാർട്ടിയുടെ ഇമ്രാൻ ഹുസൈൻ മുന്നിലാണെങ്കിലും മൂന്ന് സ്ഥാനാർഥികളും തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ കുറവാണ്. ഓഖ്‌ലയിൽ ബിജെപി സ്ഥാനാർത്ഥി ബ്രഹ്മ സിംഗ് ആം ആദ്മി പാർട്ടിയിലെ അമാനത്തുല്ല ഖാനേക്കാൾ മുന്നിലെത്തുകയും ചെയ്തു.

   ദ്വാരകയിൽ ബിജെപി സ്ഥാനാർഥി പാർദുയിംൻ രജ്പുത്ആണ് മുന്നിട്ട് നിൽക്കുന്നത്. ഇവിടെ ആം ആദ്മി പാർട്ടിയിലെ വിനയ് മിശ്രയും മുൻ ആം ആദ്മി നേതാവായ കോൺഗ്രസിന്റെ ആദർശ് ശാസ്ത്രിയും പിന്നിലാണ്. മോതി മഗറിൽ ബിജെപിയുടെ സുഭാഷ് സച്ച്ദേവാണ് ലീഡ് ചെയ്യുന്നത്.

   ആം ആദ്മി പാർട്ടിയുടെ സാധ്യതകളെ കോൺഗ്രസ് സ്വാധീനിച്ചേക്കാവുന്ന മറ്റൊരു മണ്ഡലമാണ് കൃഷ്ണ നഗർ. മുതിർന്ന നേതാവ് ഡോ. അശോക് കുമാർ വാലിയയാണ് കോൺഗ്രസ് സ്ഥാനാർഥി.

   Also Read ബിജെപിയുടെ തുറുപ്പ് ചീട്ട് മോദി; 2019 ൽ കോൺഗ്രസിനെ തകർത്ത തന്ത്രം കെജരിവാൾ അതിജീവിച്ചത് ഇങ്ങനെ
   Published by:Aneesh Anirudhan
   First published:
   )}