• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ഡൽഹി തീപിടുത്തം: മരണം 13 ആയെന്ന് സൂചന; മൂന്ന് മലയാളികളെ കാണാനില്ല

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്

news18india
Updated: February 12, 2019, 9:23 AM IST
ഡൽഹി തീപിടുത്തം: മരണം 13 ആയെന്ന് സൂചന; മൂന്ന് മലയാളികളെ കാണാനില്ല
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്
news18india
Updated: February 12, 2019, 9:23 AM IST
ന്യൂഡൽഹി: ഡൽഹി തീപിടുത്തത്തിൽ മരണ സംഖ്യ ഉയരാൻ സാധ്യത. അനൗദ്യോഗിക കണക്കുകൾ പ്രകാരം, 13 പേർ മരിച്ചതാവാനാണ് സാധ്യത. രക്ഷപ്പെടാനായി ഹോട്ടലിന്റെ നാലാമത്തെ നിലയിൽ നിന്നും താഴേക്ക് ചാടിയവരിൽ ഒരാൾ മരിച്ചു. ഒൻപതു പേർ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഡൽഹി ലേഡി ഹാര്ഡിങ് ആശുപത്രിയിൽ.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ആലുവ ചേരാനെല്ലൂരിൽ നിന്ന് 13 അംഗ സംഘമാണ് ഡൽഹിയിൽ എത്തിയത്. എല്ലാവരും ഒരു കുടുംബത്തിൽപ്പെട്ടവർ എന്ന് വിവരം. ഇതിൽ മൂന്ന് പേരെ കാണതായിട്ടുണ്ട്. നളിനിയമ്മ, വിദ്യാസാഗർ, ജയ എന്നിവരെയാണ് കാണാതായത് . ഇവർ ഹോട്ടലിൽ കുടുങ്ങിയതായാണ് സംശയിക്കുന്നത്. 26 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഹോട്ടലിൽ നിന്ന് ഇരുപത്തിയഞ്ചോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...