HOME /NEWS /India / 1.1 ഡിഗ്രിയിൽ തണുത്ത് വിറച്ച് ഡൽഹി; 15 വർഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പ്

1.1 ഡിഗ്രിയിൽ തണുത്ത് വിറച്ച് ഡൽഹി; 15 വർഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പ്

കഴിഞ്ഞ വർഷം ജനുവരിയിൽ 2.4 ഡിഗ്രി സെൽഷ്യസായിരുന്നു താപനില

കഴിഞ്ഞ വർഷം ജനുവരിയിൽ 2.4 ഡിഗ്രി സെൽഷ്യസായിരുന്നു താപനില

കഴിഞ്ഞ വർഷം ജനുവരിയിൽ 2.4 ഡിഗ്രി സെൽഷ്യസായിരുന്നു താപനില

  • Share this:

    പുതുവർഷത്തിൽ കൊടും തണുപ്പിൽ മരവിച്ച് രാജ്യ തലസ്ഥാനം. ഇന്ന് രാവിലെ ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില 1.1 ഡിഗ്രി സെൽഷ്യസാണ്. നാലാം ദിവസവും ശീതക്കാറ്റും തുടരുന്നു.

    15 വർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയിലാണ് ഇന്ന് ഡൽഹിയിൽ അനുഭവപ്പെട്ടത്. 2006 ജനുവരി എട്ടിനാണ് ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 0.2 ആയിരുന്നു അന്ന് ഡൽഹിയിലെ തണുപ്പ്. മുന്നിലുള്ളത് കാണാനാകാത്ത തരത്തിലുള്ള മൂടൽ മഞ്ഞ് ഡ‍ൽഹിയിലെ ഗതാഗതത്തേയും ബാധിച്ചു.

    കഴിഞ്ഞ വർഷം ജനുവരിയിൽ 2.4 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഈ മാസം ഏഴ് മുതൽ ശീത തരംഗത്തിന്റെ വേഗത കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിക്ക് പുറമേ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊടും തണുപ്പാണ്.

    കഴിഞ്ഞ ദിവസം ഡൽഹിയിലെ താപനില 3.6 ഡിഗ്രി സെൽഷ്യസായിരുന്നു. ഡിസംബറിൽ എട്ട് ദിവസമാണ് ഡൽഹിയിൽ ശീതക്കാറ്റുണ്ടായത്. 2018 ലാണ് ഇതിനു മുമ്പ് ഇത്രയും ശീതക്കാറ്റ് അനുഭവപ്പെട്ടത്.

    First published:

    Tags: Delhi, Delhi air pollution