• HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹി സർക്കാരിന്റെ മദ്യ നയം: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ CBI റെയ്ഡ്

ഡൽഹി സർക്കാരിന്റെ മദ്യ നയം: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ CBI റെയ്ഡ്

എക്സൈസ് നയവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഉണ്ടെന്ന പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. ഡൽഹി സർക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഡൽഹി എക്സൈസ് കമ്മിഷണർ ആയിരുന്ന എ. ഗോപികൃഷ്ണയുടെ ദാമൻ ദിയുവിലെ വസ്തുവിലും റെയ്ഡ് നടക്കുന്നതായി അധികൃതർ അറിയിച്ചു.

    മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ലഫ്. ഗവര്‍ണര്‍ വി.കെ സക്‌സേന നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

    സിബിഐ തന്റെ വീട്ടിലുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരെ അവരൊന്നും കണ്ടെത്തില്ലെന്നും മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. കഴിഞ്ഞ നവംബറിൽ കൊണ്ടുവന്ന എക്സൈസ് നയവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഉണ്ടെന്ന പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

    ആരോപണങ്ങൾ കള്ളമാണെന്നും സത്യം കോടതിയിൽ പുറത്തുവരുമെന്നും എഎപി കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹി ചീഫ് സെക്രട്ടറി ജൂല‌ൈയിൽ നൽകിയ റിപ്പോർട്ടിൽ നിയമലംഘനം ഉണ്ടെന്നു ചൂണ്ടിക്കാട്ടി ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
    Published by:Jayesh Krishnan
    First published: