• HOME
  • »
  • NEWS
  • »
  • india
  • »
  • 'വാട്ട്‌സ്ആപ്പിൽ ഓൺലൈനായിരിക്കണം; സിറ്റി വിട്ട് പോകരുത്'; വർക്ക് ഫ്രം ഹോം ചെയ്യുന്ന ഉദ്യോഗസ്ഥരോട് ഡൽഹി സർക്കാർ

'വാട്ട്‌സ്ആപ്പിൽ ഓൺലൈനായിരിക്കണം; സിറ്റി വിട്ട് പോകരുത്'; വർക്ക് ഫ്രം ഹോം ചെയ്യുന്ന ഉദ്യോഗസ്ഥരോട് ഡൽഹി സർക്കാർ

50 ശതമാനത്തോളം ജീവനക്കാരെയും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ സർക്കാർ അനുവദിച്ചതിനെ തുടർന്നാണ് ഉത്തരവ്

Work from Home

Work from Home

  • Last Updated :
  • Share this:
    വർക്ക് ഫ്രം ഹോം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കി ഡൽഹി സർക്കാർ. ഫോണിലും വാട്‌സ്ആപ്പിലും എപ്പോഴും ലഭ്യമാകണമെന്നും മുൻകൂർ അനുമതിയില്ലാതെ നഗരം വിട്ടുപോകരുതെന്നും ദില്ലി സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

    50 ശതമാനത്തോളം ജീവനക്കാരെയും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ സർക്കാർ അനുവദിച്ചതിനെ തുടർന്നാണ് വനിതാ ശിശു വികസന, സാമൂഹ്യക്ഷേമ വകുപ്പുകളിൽ നിന്നുള്ള ഉത്തരവ് പുറത്തുവന്നത്. വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ എപ്പോഴും ഫോൺ, വാട്ട്‌സ്ആപ്പ്, ഇ-മെയിൽ എന്നിവയിൽ ലഭ്യമായിരിക്കണമെന്നതാണ് പ്രധാന നിർദേശം.

    Also Read തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസിൽ കീഴടങ്ങി ഭർത്താവ്

    ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർ നഗരം വിട്ടുപോകരുതെന്ന് വകുപ്പുകൾ ആവശ്യപ്പെട്ടു. ഡിസംബർ 31 വരെ ഈ ക്രമീകരണം പ്രാബല്യത്തിൽ വരുമെന്ന് വകുപ്പുകൾ അറിയിച്ചു. ഡൽഹി ചീഫ് സെക്രട്ടറി വിജയ് ദേവ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
    Published by:user_49
    First published: