• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിധവാ, വാർധക്യകാല പെൻഷൻ വാങ്ങാൻ ഇനി ആധാർ വേണ്ട; വീണ്ടും കൈയടി നേടി കെജ്രിവാൾ സർക്കാർ


Updated: July 31, 2018, 5:48 PM IST
വിധവാ, വാർധക്യകാല പെൻഷൻ വാങ്ങാൻ ഇനി ആധാർ വേണ്ട; വീണ്ടും കൈയടി നേടി കെജ്രിവാൾ സർക്കാർ

Updated: July 31, 2018, 5:48 PM IST
ന്യൂഡൽഹി: വീണ്ടും ജനപ്രിയ തീരുമാനവുമായി അരവിന്ദ് കെജ്രിവാളും ഡൽഹി സർക്കാരും. വിധവാ, വാർധക്യകാല പെൻഷനുകൾ വാങ്ങാൻ ഗുണഭോക്താക്കൾ അധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

'ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാത്തതിനാൽ നിരവധിപേർ വിഷമതകൾ അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വാർധക്യകാല, വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് ആധാർ കാർഡ് വേണ്ടതില്ലെന്ന് ക്യാബിനറ്റ് തീരുമാനിച്ചു' - കെജ്രിവാൾ ട്വീറ്റ് ചെയ്തു.



വിരമിച്ച സർക്കാർ ജീവനക്കാർക്ക് പെൻഷൻ വാങ്ങുന്നതിന് ആധാർ‌ നിർബന്ധമാക്കിയ നടപടിയെ ഇക്കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പെൻഷൻ അവകാശമാണെന്നും അതിനെ സബ്സിഡിപോലെ എന്തെങ്കിലും ആനുകൂല്യമായി കണക്കാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഗവൺമെൻറിന്റെ ഭാഗമായി വർഷങ്ങളായി ജോലി ചെയ്തവർക്ക് ആധാറിന്റെ പേരിൽ പെൻഷൻ നിഷേധിക്കുന്നതിനെയും വിമർശിച്ചിരുന്നു.

പെൻഷൻ പറ്റി വിദേശത്ത് മക്കളോടൊപ്പം കഴിയുന്നവരുണ്ട്. അവർക്ക് പെൻഷൻ നൽകുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കാൻ പറ്റുമോ എന്നും കോടതി ചോദിച്ചിരുന്നു. വയസായവരുടെ വിരലടയാളവും മറ്റും ആധാർ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുപോകാത്ത സ്ഥിതിയുമുണ്ട്. അവരൊക്കെ എവിടെ പോകുമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചിരുന്നു.

 
First published: July 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍