രാജ്യദ്രോഹ കേസ്; കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ഡൽഹി സർക്കാരിന്റെ അനുമതി

കനയ്യ കുമാർ ഉൾപ്പെടെ മൂന്നു പേരെ വിചാരണ ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 28, 2020, 8:29 PM IST
രാജ്യദ്രോഹ കേസ്;  കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ഡൽഹി സർക്കാരിന്റെ അനുമതി
കനയ്യ കുമാർ
  • Share this:
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയുമായി ബന്ധപ്പെട്ട്  2016- ൽ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ കനയ്യകുമാറിനെ വിചാരണ ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകി. അന്നത്തെ ജി.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാർ ഉൾപ്പെടെ മൂന്നു പേരെ വിചാരണ ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.

കനയ്യ കുമാര്‍, ഉൾപ്പെടെ കേസിലെ മറ്റു പ്രതികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആക്കിബ് ഹുസൈന്‍ എന്നിവർക്കെതിരെ  ജനുവരി 14 ന്  ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരുന്നു.

2016 ഫെബ്രുവരി ഒൻപതിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Also Read മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീങ്ങൾക്ക് 5% സംവരണം: പുതിയ നീക്കവുമായി ഉദ്ദവ് സർക്കാർ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 28, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍