ഒടുവിൽ കോടതി കനിഞ്ഞു; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡി.കെ ശിവകുമാറിന് ജാമ്യം

25 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെയ്ക്കണം. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോകരുതെന്നും നിർദ്ദേശത്തിലുണ്ട്.

News18 Malayalam | news18
Updated: October 23, 2019, 4:00 PM IST
ഒടുവിൽ കോടതി കനിഞ്ഞു; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡി.കെ ശിവകുമാറിന് ജാമ്യം
ഡികെ ശിവകുമാർ
  • News18
  • Last Updated: October 23, 2019, 4:00 PM IST
  • Share this:
ന്യൂഡൽഹി: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിലവിൽ തിഹാർ ജയിലിൽ കഴിയുകയാണ് അദ്ദേഹത്തിന് ഡൽഹി ഹൈക്കോടതിയാണ് ബുധനാഴ്ച ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് സുരേഷ് കൈറ്റ് ആണ് കോൺഗ്രസ് നേതാവിന് ജാമ്യം അനുവദിച്ച് നൽകിയത്. ശിവകുമാർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നതിന് തെളിവുകളില്ല. തെളിവുകളും രേഖകളും ശിവകുമാർ കേടു വരുത്തില്ലെന്നും ജസ്റ്റിസ് പറഞ്ഞു. 25 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെയ്ക്കണം. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോകരുതെന്നും നിർദ്ദേശത്തിലുണ്ട്.

അൽ-ഖ്വായിദയുടെ കശ്മീർ ചീഫ് ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

നികുതിവെട്ടിപ്പും കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ആരോപിച്ച് സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു അദ്ദേഹം.

First published: October 23, 2019, 4:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading