HOME /NEWS /India / Money Laundering Case | കള്ളപ്പണം വെളുപ്പിക്കല്‍; ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ അറസ്റ്റ് ചെയ്ത് ED

Money Laundering Case | കള്ളപ്പണം വെളുപ്പിക്കല്‍; ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ അറസ്റ്റ് ചെയ്ത് ED

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം

  • Share this:

    ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ(Minister Satyendar Jain) അറസ്റ്റ് ചെയ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(Enforcement Directorate ). കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി(Money Laundering Case) ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്(Arrest). ചോദ്യം ചെയ്യാന്‍ വിളിച്ച ശേഷമായിരുന്നു അറസ്റ്റ്. സത്യേന്ദര്‍ ജയിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന മൊഴിയുണ്ടെന്ന് ഇഡി അറിയിച്ചു. എഎപിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരില്‍ ആരോഗ്യം, ആഭ്യന്തരം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ജെയിന്‍.

    കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ജെയിനിന്റെ കുടുംബത്തിന്റെ 4.81 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ ഏപ്രിലില്‍ ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. നേരത്തെ, അനധികൃത സ്വത്ത് സമ്പാദനത്തിന് ജെയ്നിനെതിരെ സിബിഐ കേസെടുത്തിരുന്നു.

    അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം. സിബിഐയും നേരത്തെ ജയിനെ കുടുക്കാന്‍ നോക്കിയതാണെന്ന് എഎപി ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് 2018ല്‍ ഇഡി സത്യേന്ദര്‍ ജയിനെ ചോദ്യം ചെയ്തിരുന്നു.

    Also Read-Modi@8 | പ്രധാനമന്ത്രി ഭാരതത്തെ ഉണർത്തി; സൈനികരുടെ മനോവീര്യം വർധിപ്പിച്ചു: മുൻ ITBP മേധാവി

    2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെയിനിനെ അറസ്റ്റ് ചെയ്യാന്‍ ഇഡി പദ്ധതിയിടുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ ജെയിനിന്റെ അറസ്റ്റിനെ അപലപിക്കുകയും ബിജെപിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു, ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ ജെയിനിനെ ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞു.

    Rakesh Tikait | വാര്‍ത്താസമ്മേളനത്തിനിടെ കര്‍ഷകസമര നേതാവ് രാകേഷ് ടികായത്തിന് നേരെ കറുത്ത മഷി ഒഴിച്ചു

    ബെംഗളൂരു: കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ(Rakesh Tikait )ദേഹത്ത് കറുത്ത മഷി(Ink) ഒഴിച്ചു. ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ഒരു സംഘമാളുകള്‍ സംഘടിച്ചെത്തി മഷി ഒഴിക്കുകയായിരുന്നു. കര്‍ഷകസംഘടനകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമസംഭവങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടകയിലെ കര്‍ഷക നേതാവ് കൊടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളാണ് മഷി ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

    Also Read-Accident Death |ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടു; മുഖ്യപ്രതി കസ്റ്റഡിയിലിരിക്കെ പൊലീസ് വാഹനം ഇടിച്ച് മരിച്ചു

    മഷി ഒഴിച്ചതിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കസേരകൊണ്ടുള്ള ഏറും കയ്യാങ്കളിയും നടന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ടികായത്ത് പണം തട്ടിയെന്ന് നേരത്തെ ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. ഇതില്‍ വിശദീകരണം നല്‍കാനായുള്ള പത്രസമ്മേളനത്തിന് എത്തിയതായിരുന്നു രാകേഷ് ടിക്കായത്ത്.

    സാധാരണ ജനങ്ങള്‍ക്ക് പോലീസിന് ഒരു സുരക്ഷയും നല്‍കാന്‍ കഴിയുന്നില്ലെന്ന് രാകേഷ് ടികായത്ത് സംഭവത്തിന് ശേഷം ആരോപിച്ചു. സംഭവത്തെ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്ത് എത്തി.കര്‍ഷക മുന്നേറ്റത്തെ അംഗീകരിക്കാനാകാത്തവരാണ് പിന്നിലെന്ന് സംഘടന ആരോപിച്ചു.

    Also read-Congress| വിമതരെ വെട്ടിനിരത്തി കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി പട്ടിക; ജി 23 നേതാക്കളിൽ ഇടംനേടിയത് ഒരാൾ മാത്രം

    സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ബെംഗളൂരു പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ എത്തിയ കൊടിഹള്ളി ചന്ദ്രശേഖറിന് നേരെ ജെഡിഎസ് പ്രവര്‍ത്തകര്‍ മഷിയൊഴിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു. സംഭവത്തില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

    First published:

    Tags: Aap, Arrest, Enforcement Directorate, Money laundering case