സത്യേന്ദ്ര ജെയിനിനെതിരായ കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച്ച ഇഡി നടത്തിയ റെയ്ഡിൽ 2.85 കോടി രൂപയും 1.80 കിലോ സ്വർണനാണയങ്ങളും പിടിച്ചെടുത്തിരുന്നു. 1.80 കിലോഗ്രാം ഭാരം വരുന്ന 133 സ്വർണനാണയങ്ങളാണ് കണ്ടെത്തിയത്.
കള്ളപ്പണ വെളുപ്പിക്കൽ കേസിൽ മെയ് 30 നാണ് സത്യേന്ദ്ര ജെയിൻ അറസ്റ്റിലാകുന്നത്. മന്ത്രിയെ ജൂൺ 9 വരെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏഴോളം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.
എഎപിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരില്‍ ആരോഗ്യം, ആഭ്യന്തരം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ജെയിന്. ചോദ്യം ചെയ്യാന്‍ വിളിച്ച ശേഷമായിരുന്നു മന്ത്രിയുടെ അറസ്റ്റ്. സത്യേന്ദര്‍ ജയിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന മൊഴിയുണ്ടെന്ന് ഇഡി അറിയിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.