• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സി.പി.എമ്മിന്റെ രജിസ്ട്രേഷൻ‌ റദ്ദാക്കണമെന്ന ഹർജി തള്ളി


Updated: July 11, 2018, 9:26 AM IST
സി.പി.എമ്മിന്റെ രജിസ്ട്രേഷൻ‌ റദ്ദാക്കണമെന്ന ഹർജി തള്ളി

Updated: July 11, 2018, 9:26 AM IST
ന്യൂഡൽഹി: സി.പി.എമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകൻ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ബി.ജെ.പി പ്രവർത്തകൻ ആണെന്നെന്ന വസ്തുത മറച്ചു വച്ച് ഹർജി ഫയൽ ചെയ്തതിനാലാണ് ഹർജി തള്ളുന്നതെന്നു കോടതി പറഞ്ഞു.

വസ്തുത മറച്ചുവച്ച ഹർജിക്കാരന്റെ നടപടിയെ കോടതി വിമർശിച്ചു. അതേസമയം, ഡൽഹി ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് അഭിഭാഷകൻ കൂടിയായ ജോജോ ജോസ് പറഞ്ഞു.

വ്യാജ രേഖകളും തെറ്റായ വസ്തുതകളും ഹാജരാക്കിയാണ് സി.പി.എം 1989ൽ രജിസ്ട്രേഷൻ സംഘടിപ്പിച്ചത് എന്ന് ആരോപിച്ചാണ് ജോജോ ജോസ് ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്.

തൊഴിലാളി വർഗ സർവാധിപത്യം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന സി.പി.എം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് രൂപം കൊണ്ടത് എന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

പാർട്ടിയുടെ ഭരണഘടനാ ഭേദഗതി കേന്ദ്ര കമ്മിറ്റി മാത്രമാണ് അംഗീകരിച്ചത് എന്നും പാർട്ടി കോൺഗ്രസ് അംഗീകരിച്ചിട്ടില്ല എന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജിയിൽ നേരത്തെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം കോടതി ആരാഞ്ഞിരുന്നു.
Loading...
എന്നാൽ ഹർജി നൽകിയ ജോജോ ജോസ് ബി.ജെ.പി പ്രവർത്തകൻ ആണെന്ന വസ്തുത കോടതിയിൽ നിന്ന് മറച്ച് വച്ചതായി സി.പി.എമ്മിന് വേണ്ടി ഹാജരായ പി.വി ദിനേശ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.

സാമൂഹിക പ്രവർത്തകൻ ആണെന്നായിരുന്നു ജോജോ ജോസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ജോജോ ജോസിന്റെ ഫേസ് ബുക്ക് പോസ്റ്റുകളും മറ്റും പരിശോധിച്ചാൽ അദ്ദേഹത്തിന്റെ ബി.ജെ.പി ബന്ധം വ്യക്തമാകമെന്നും ദിനേശ് കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇതേ തുടർന്നാണ് വസ്തുത മറച്ച് ഹർജിക്കാരന്റെ നടപടി തെറ്റായ നടപടി ആണെന്ന് ചൂണ്ടിക്കാട്ടി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരി ശങ്കർ എന്നിവർ അടങ്ങിയ ബെഞ്ച് ജോജോ ജോസിന്റെ ഹർജി തള്ളിയത്.

 
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍