• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേസ് റദ്ദാക്കണോ.. ആദ്യം കേരളത്തെ സഹായിച്ചിട്ടുവരാൻ കോടതി


Updated: August 24, 2018, 9:50 AM IST
കേസ് റദ്ദാക്കണോ.. ആദ്യം കേരളത്തെ സഹായിച്ചിട്ടുവരാൻ കോടതി

Updated: August 24, 2018, 9:50 AM IST
ന്യൂഡൽഹി: ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയ യുവാവിനോട് ദുരിതം നേരിടുന്ന കേരളത്തെ സഹായിച്ചിട്ടുവരാൻ കോടതി. ഡൽഹി ഹൈക്കോടതിയിലെത്തിയ യുവാവിനോട് കോടതി ചെലവിനത്തിൽ 15000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് ജസ്റ്റിസ് സഞ്ജീവ് സച്ച് ദേവ ഉത്തരവിട്ടത്. . ഇതിന്റെ രസീത് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചാൽ‌ എഫ്.ഐ.ആർ റദ്ദാക്കാമെന്നും കോടതി വ്യക്തമാക്കി.

കേസ് ഒത്തുതീർപ്പായ സാഹചര്യത്തിൽ കോടതി നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഡൽഹി ഹൈക്കോടതി നേരത്തെ തീരുമാനിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മോനോനും മറ്റു ജഡ്ജിമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. നേരത്തെ സുപ്രീംകോടതി ചീഫ് ജസ്ററിസ് അടക്കമുള്ള ജഡ്ജിമാർ 25,000 രൂപ വീതം നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിരുന്നു.

 
First published: August 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍