• HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്ക്ഡൗൺ കാലത്തെ ഗാർഹിക പീഡനം; നിയമം കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രത്തോട് കോടതി

ലോക്ക്ഡൗൺ കാലത്തെ ഗാർഹിക പീഡനം; നിയമം കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രത്തോട് കോടതി

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന ശാരീരിക-മാനസിക അതിക്രമങ്ങൾ വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്.

Woman

Woman

  • Last Updated :
  • Share this:
    ന്യൂഡൽഹി: ലോക്ക്ഡൗൺ കാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഗാർഹിക പീഡനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിയമം കർശനമായി നടപ്പാക്കാൻ ഡൽഹി സർക്കാരിനും കേന്ദ്രത്തിനും ഡൽഹി ഹൈക്കോടതി നിർദേശം. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.

    പീഡനങ്ങളെ കുറിച്ച് ഇരകൾക്ക് പരാതി നൽകാൻ ഹെൽപ്പ്ലൈൻ നമ്പരുകളും വാട്സ് ആപ് നമ്പരുകളും മുഴുവൻ സമയവും പ്രവർത്തനക്ഷമമാകണെന്നും കോടതി നിർദേശിച്ചു.

    ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ഹ്യൂമൺ റൈറ്റ്സ്, ലിബർട്ടീസ് ആന്റ് സോഷ്യൽ ജസ്റ്റിസ്(AICHLS) നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. കോവിഡ് ലോക്ക്ഡൗണിന് പിന്നാലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഗാർഹിക പീഡനങ്ങളിൽ ഗണ്യമായ വർധനവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

    പരാതികൾ സ്വീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയതായി കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ ആചാര്യ കോടതിയെ അറിയിച്ചു.

    BEST PERFORMING STORIES:സൗദിയിൽ മൂന്ന് മരണം കൂടി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1223 പേർക്ക് [PHOTO] ഇന്ത്യയിൽ രോഗബാധിതർ 26,917; 24 മണിക്കൂറിനിടെ 47 മരണം [NEWS]'എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം [NEWS]

    24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ നമ്പർ(181) അടക്കം കൂടുതൽ നടപടികൾ സ്വീകരിച്ചതായി ഡൽഹി സർക്കാരും കോടതിയെ അറിയിച്ചു.

    ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന ശാരീരിക-മാനസിക അതിക്രമങ്ങൾ വലിയ രീതിയിൽ വർധിച്ചതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യക്ക് പുറമേ, ഓസ്ട്രേലിയ, ബ്രിട്ടൺ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഗാർഹിക പീഡനങ്ങൾ വർധിച്ചതായി AICHLS നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

    ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ പതിനൊന്ന് ദിവസങ്ങളിൽ മാത്രം 92,000 പരാതികളാണ് രാജ്യമെമ്പാടുമായി ഹെൽപ്പ്ലൈൻ നമ്പറുകളിലൂടെ ലഭിച്ചതെന്നും ഹർജിയിൽ പറയുന്നു.
    First published: