നാഷണൽ ഹെറാൾഡ് കേസ്: കോൺഗ്രസിന് തിരിച്ചടി; ഹെറാൾഡ് ഹൗസ് ഒഴിയണം

കോൺഗ്രസിന്‍റെ മുഖപത്രമായ നാഷണൽ ഹെറാൾഡ് സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് ഒഴിയണം എന്ന സിംഗിൾ ബെഞ്ച് വിധി ഡൽഹി ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെച്ചു.

news18india
Updated: February 28, 2019, 12:04 PM IST
നാഷണൽ ഹെറാൾഡ് കേസ്: കോൺഗ്രസിന് തിരിച്ചടി; ഹെറാൾഡ് ഹൗസ് ഒഴിയണം
ഹെറാൾഡ് ഹൗസ്
  • News18 India
  • Last Updated: February 28, 2019, 12:04 PM IST
  • Share this:
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്‍റെ മുഖപത്രമായ നാഷണൽ ഹെറാൾഡ് സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് ഒഴിയണം എന്ന സിംഗിൾ ബെഞ്ച് വിധി ഡൽഹി ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെച്ചു. സിംഗിൾ ബെഞ്ച് വിധിക്ക് എതിരെ അസ്സോസിയേറ്റഡ് ജേർണൽസ് നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി. എന്നാൽ കെട്ടിടം ഒഴിയാൻ ഉള്ള കാലാവധി വ്യക്തമാക്കിയിട്ടില്ല.

നാഷണൽ ഹെറാൾഡ് കേസ്

സോണിയ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിക്കുമെതിരെ സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയിൽ കൊടുത്തിരിക്കുന്ന ഫയൽ ചെയ്ത കേസാണ് നാഷണൽ ഹെറാൾഡ് കേസ്. കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് സോണിയാ ഗാന്ധിയും സംഘവും തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം.

നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസ്സോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നുണ്ട്.

First published: February 28, 2019, 12:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading