ന്യൂഡൽഹി: ഡൽഹി സ്വദേശി തോസിഫാണ് മുത്തലാഖ് ചൊല്ലി ഭാര്യയെ വിവാഹം മോചനം ചെയ്തതിന്റെ പേരിൽ അറസ്റ്റിലായത്. ഭാര്യയായ അസ്മയുടെ പരാതിപ്രകാരമാണ് 26 കാരനായ തോസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അസിഫ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുട്ടികളുടെ ആവശ്യത്തിനുള്ള പണത്തിനായി ജിബി റോഡിലുള്ള തോസിഫിന്റെ ഓഫീസിലെത്തിയതായിരുന്നു അസ്മ. പണം നൽകാൻ വിസ്സമ്മതിച്ച തോസിഫ്, ഭാര്യയെ കയ്യേറ്റം ചെയ്യുകയും അവിടെ വച്ച് മുത്തലാഖ് ചൊല്ലി വിവാഹമോചനം ചെയ്തതായി അറിയിക്കുകയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അസ്മ പരാതിയിൽ പറയുന്നു..
മുസ്ലീം സ്ത്രീ വിവാഹ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്ത പൊലീസ് തോസിഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ തലസ്ഥാന നഗരിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കേസാണിത്. ആവശ്യപ്പെട്ട സ്ത്രീധനം നൽകിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭാര്യയെ മുത്തലാഖ് ചൊല്ലിയ 38 കാരൻ രണ്ട് ദിവസം മുൻപ് അറസ്റ്റിലായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.