നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ജീവിതപങ്കാളിയുടെ നാലുവയസുകാരനായ മകനെ യുവാവ് കോണിപ്പടിയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു

    ജീവിതപങ്കാളിയുടെ നാലുവയസുകാരനായ മകനെ യുവാവ് കോണിപ്പടിയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു

    കുട്ടി കോണിപ്പടിയിൽ നിന്ന് താഴേക്ക് തെന്നിവീണ് മരിച്ചെന്നായിരുന്നു കോമളും രവികറും അയൽവാസികളോട് പറഞ്ഞിരുന്നത്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: പങ്കാളിയുടെ നാലു വയസുകാരനായ മകനെ കാമുകൻ കോണിപ്പടിയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു. ഡൽഹിയിലാണ് സംഭവം. ശനിയാഴ്ച ഡൽഹി പൊലീസ് അറിയിച്ചതാണ് ഇത്. ഡൽഹിയിലെ ഉത്തംനഗറിൽ ഒരുമിച്ച് ജീവിച്ചു വരികയായിരുന്ന കോമൾ, രവികർ എന്നിവരാണ് കേസിലെ പ്രതികൾ. കോമളിന്‍റെ ആദ്യവിവാഹത്തിലുള്ളതായിരുന്നു കൊല്ലപ്പെട്ട നാലു വയസുകാരൻ.

      കോമളിനും ആദ്യവിവാഹത്തിലെ ഭർത്താവിനും കുട്ടിയെ ഇഷ്ടമല്ലായിരുന്നു. എന്നാൽ, ഭർത്താവുമായി വേർപിരിഞ്ഞ സമയത്ത് കോമൾ മകനെ ഒപ്പം കൂട്ടുകയായിരുന്നു. കോമളിനും പങ്കാളിയായ രവികറിനും ഒപ്പമായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. എന്നാൽ, ഇവർക്ക് രണ്ടുപേർക്കും കുഞ്ഞിനെ ഇഷ്ടമല്ലായിരുന്നു. തുടർന്ന് കുഞ്ഞിനെ കൊല്ലാൻ രവികർ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

      EXCLUSIVE-ദുരഭിമാന പീഡനം: പാലക്കാട് പട്ടിക ജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിന് യുവതി വീട്ടുതടങ്കലിൽ

      ആദ്യം കുഞ്ഞിനെ തൊഴിച്ചെറിഞ്ഞ രവികർ പിന്നീട് കോണിപ്പടിയിൽ നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതിയും ഇക്കാര്യം സമ്മതിച്ചു. കോമളിന്‍റെയും രവികറിന്‍റയും സ്വഭാവത്തിൽ അയൽവാസിക്ക് സംശയം തോന്നിയതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. കുട്ടി കോണിപ്പടിയിൽ നിന്ന് താഴേക്ക് തെന്നിവീണ് മരിച്ചെന്നായിരുന്നു കോമളും രവികറും അയൽവാസികളോട് പറഞ്ഞിരുന്നത്.

      First published: