HOME » NEWS » India » DELHI MCD ELECTION 2021 RESULTS AAP WINS FOUR WARDS NJ TV

ഡൽഹി മുനിസിപ്പൽ കോർപറേഷൻ വാർഡ് ഉപതെരഞ്ഞെടുപ്പ്: ഒരു സീറ്റ് പോലും ലഭിക്കാതെ ബിജെപി; എഎപിക്ക് മികച്ച ജയം

5 വാർഡുകളിൽ നാലിടത്തും എഎപി വിജയിച്ചു. ഒരു സീറ്റിൽ കോൺഗ്രസ് വിജയിച്ചു.

News18 Malayalam | news18-malayalam
Updated: March 3, 2021, 2:18 PM IST
ഡൽഹി മുനിസിപ്പൽ കോർപറേഷൻ വാർഡ് ഉപതെരഞ്ഞെടുപ്പ്: ഒരു സീറ്റ് പോലും ലഭിക്കാതെ ബിജെപി; എഎപിക്ക് മികച്ച ജയം
5 വാർഡുകളിൽ നാലിടത്തും എഎപി വിജയിച്ചു. ഒരു സീറ്റിൽ കോൺഗ്രസ് വിജയിച്ചു.
  • Share this:
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിൽ ആം ആദ്മി പാർട്ടിക്ക് മികച്ച വിജയം. 5 വാർഡുകളിൽ നാലിടത്തും എഎപി വിജയിച്ചു. ഒരു സീറ്റിൽ കോൺഗ്രസ് വിജയിച്ചു. സിറ്റിംഗ് സീറ്റ് നഷ്ടമായ ബിജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.

കല്യാൺ പുരി, രോഹിണി - സി, ത്രിലോക് പുരി ഈസ്റ്റ്, ഷാലിമാർ ബാഗ്- നോർത്ത് വാർഡുകളിലാണ് ആം ആദ്മി പാർട്ടി വിജയിച്ചത്. ചൗഹാൻ ബംഗർ വാർഡ് കോൺഗ്രസ് നേടി. ഷാലിമാർ ബാഗ് വാർഡാണ് ബിജെപിക്ക് നഷ്ടമായത്.


അടുത്ത വർഷം നടക്കാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമെന്ന നിലയ്ക്കാണ് ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ പോരാട്ടത്തിനിറങ്ങിയത്. മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലുമായി 272 വാർഡുകളിലേക്കാണ് അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കുക.

You may also like:നിയമസഭ തെരഞ്ഞെടുപ്പ്: സ്ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; ചെയർമാൻ എച്ച് കെ പാട്ടീൽ

2012 മുതൽ ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളും ഭരിക്കുന്നത് ബിജെപിയാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ഒന്നിൽ പോലും ജയിക്കാനാകാത്തത് ബിജെപിക്ക് തിരിച്ചടിയായി. ആം ആദ്മി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. അടുത്ത വർഷം നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ ജനങ്ങൾ തുടച്ചുനീക്കുമെന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.

ഉപതെരഞ്ഞപ്പിൽ ആം ആദ്മി പാർട്ടിക്കാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. 46.10 ശതമാനം വോട്ടുകളാണ് എ എ. പി നേടിയത്. ഭാരതീയ ജനതാ പാർട്ടിക്ക് 27 .29 ശതമാനം വോട്ടുകൾ ലഭിച്ചു. മൂന്നാം സ്ഥാനത്താണ് കോൺഗ്രസ്. 21 .84% വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. ബഹുജൻ സമാജ് പാർട്ടിക്ക് 2.50% വോട്ടും ലഭിച്ചു.
Published by: Naseeba TC
First published: March 3, 2021, 2:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories