ന്യൂഡൽഹി: ചാരവൃത്തി (Espionage) കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ (IAF Jawan) അറസ്റ്റ് ചെയ്ത് ഡൽഹി ക്രൈം ബ്രാഞ്ച് (Delhi Crime Branch). ഉത്തർപ്രദേശിലെ (Uttar Pradesh) കാൺപൂർ സ്വദേശിയായ ദേവേന്ദ്ര ശർമയാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ (Honey-trap) കുടുക്കി ഇയാളിൽ നിന്നും സുപ്രധാന സേനാ വിവരങ്ങൾ ചോർത്തിയെടുക്കാനായിരുന്നു നീക്കമെന്നാണ് റിപ്പോർട്ട്. ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ പലതും സംശയാസ്പദമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ എസ് ഐ ആണ് സംഭവത്തിന് പിന്നില്ലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ദേവേന്ദ്ര ശർമയെ ഹണി ട്രാപ്പിൽ കുടുക്കിയത്. ചാറ്റിങ്ങിനിടെ ഇന്ത്യൻ വ്യോമസേന റഡാറുകളുടെ സ്ഥാനങ്ങൾ, സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റിങ്ങ് എന്നിങ്ങനെ വളരെ സുപ്രധാനമായ വിവരങ്ങളായിരുന്നു ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വ്യക്തി ദേവേന്ദ്ര ശർമയിൽ നിന്നും അന്വേഷിച്ചറിയാൻ ആരംഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇതിൽ ചില വിവരങ്ങൾ ശർമ പങ്കുവെച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. എത്രത്തോളം വിവരങ്ങൾ ശർമ പങ്കുവെച്ചിട്ടുണ്ടെന്നുള്ളത് ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ദേവേന്ദ്ര ശർമയുമായി ബന്ധപ്പെടാനായി ഇന്ത്യൻ സിം കാർഡ് ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ നമ്പർ പ്രവർത്തനരഹിതമായി. സംഭവുമായി ബന്ധപ്പെട്ട് മെയ് ആറിനാണ് ശർമയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൈനിക രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. നിലവിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണ് ശർമ.
Also read- PM Modi | മോദിയുടെ 20 വർഷത്തെ ജീവിതം, 'മോദി@20 ഡ്രീംസ് മീറ്റ് ഡെലിവറി'; പുസ്തകം പ്രകാശനം ചെയ്തു
രാജ്യത്തിന് സുരക്ഷയൊരുക്കുന്ന സേനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നത് മൂന്ന് മുതൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
Sedition Law | രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യദ്രോഹ നിയമ (Sedition Act) പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി (Supreme court). രാജ്യദ്രോഹ നിയമം പുനഃപരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ഇന്ത്യൻ ശിക്ഷാനിയമം 124 എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളും മരവിപ്പിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. രാജ്യദ്രോഹ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തുള്ള രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
അതേസമയം രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കിനാകില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് സുപ്രീം കോടതി അംഗീകരിച്ചില്ല. നിലവിൽ എടുത്ത കേസുകൾ മരവിപ്പിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Delhi police, Honey trap, IAF