ന്യൂഡൽഹി: ജെ എൻ യു ക്യാംപസിൽ അക്രമം നടത്തുന്നതുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലെ 37 വിദ്യാർഥികളെ ഡൽഹി പൊലീസ് തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ വിദ്യാർഥികളിൽ ഒരാൾ പോലും ഇടതുപക്ഷ, വലതുപക്ഷ സംഘടനകളിൽ നിന്നുള്ളവർ അല്ലെന്ന് പൊലീസ് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
തിരിച്ചറിഞ്ഞ വിദ്യാർഥികളിൽ ഭൂരിഭാഗവും സെമസ്റ്റർ രജിസ്ട്രേഷൻ പ്രക്രിയയെ അനുകൂലിക്കുകയും സ്വയം പ്രവേശനം നേടാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണെന്നാണ് റിപ്പോർട്ട്. 'യൂണിറ്റി എഗയിൻസ്റ്റ് ലെഫ്റ്റ്' എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പ് നിരീക്ഷണത്തിലാണെന്ന് വെള്ളിയാഴ്ച പൊലീസ് പറഞ്ഞിരുന്നു. ഈ ഗ്രൂപ്പാണ് ജെ എൻ യുവിൽ അക്രമം സൃഷ്ടിച്ചതെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് ഒൻപതു കുട്ടികളെ തിരിച്ചറിഞ്ഞെന്നും അതിൽ ഏഴുപേർ ജെ എൻ യു വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രവർത്തകരാണെന്നും വാർത്താസമ്മേളനത്തിൽ പൊലീസ് പറഞ്ഞിരുന്നു. ഡോലൻ സാമന്ത, പ്രിയ രഞ്ജൻ, സുചേത താലുക്ദാർ, ഭാസ്കർ വിജയ് മെക്, ചുഞ്ചുൻ കുമാർ (ജെഎൻയുവിലെ പൂർവ്വ വിദ്യാർഥി), പങ്കജ് മിശ്ര എന്നിവർ ആയിരുന്നു മറ്റുള്ളവർ.
'ജെഎൻയുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്'; ഐഷിയെ കണ്ട ശേഷം പിണറായി കുറിച്ചതിങ്ങനെ
സംശയിക്കുന്ന ബാക്കിയുള്ള രണ്ടുപേർ വികാസ് പട്ടേലും യോഗേന്ദ്ര ഭരദ്വാജും ആണെന്നും പൊലീസ് പറഞ്ഞിരുന്നു. ഇവർ രണ്ടുപേരും എ ബി വി പി പ്രവർത്തകരാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം, പൊലീസിന്റെ വാർത്താസമ്മേളനത്തിന് എതിരെ ജെ എൻ യു വിദ്യാർഥി യൂണിയൻ രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.