• HOME
  • »
  • NEWS
  • »
  • india
  • »
  • 'കഴിഞ്ഞ 10 വർഷത്തിനിടയിൽ 39 പ്രസവങ്ങൾ തിഹാർ ജയിലിൽ നടന്നിട്ടുണ്ട്, സഫൂറയ്ക്ക് മാത്രമായി പ്രത്യേകതയില്ല': ഡൽഹി പൊലീസ്

'കഴിഞ്ഞ 10 വർഷത്തിനിടയിൽ 39 പ്രസവങ്ങൾ തിഹാർ ജയിലിൽ നടന്നിട്ടുണ്ട്, സഫൂറയ്ക്ക് മാത്രമായി പ്രത്യേകതയില്ല': ഡൽഹി പൊലീസ്

സഫൂറയെ പ്രത്യേക സെല്ലിൽ തനിയെ പാർപ്പിച്ചിരിക്കുകയാണെന്നും കൃത്യമായ ഇടവേളകളിൽ ഡോക്ടർമാർ പരിശോധിക്കുന്നുണ്ടെന്നും നല്ല ഭക്ഷണവും ആവശ്യമായ മരുന്നുകളും നൽകുന്നുണ്ടെന്നും ഡൽഹി പൊലീസ് കോടതിയിൽ അറിയിച്ചു. ജയിലിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും നൽകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

സഫൂറ സർഗാർ

സഫൂറ സർഗാർ

  • News18
  • Last Updated :
  • Share this:
ന്യൂഡൽഹി: കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഡൽഹി തിഹാർ ജയിലിൽ 39 പ്രസവങ്ങൾ നടന്നിട്ടുണ്ടെന്ന് ഡൽഹി പൊലീസ്. ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗം സഫൂറ സർഗാറിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ഡൽഹി പൊലീസ് ഇക്കാര്യം പറഞ്ഞത്. ഗർഭിണിയാണെന്നത് ജാമ്യം നൽകുന്നതിന് ഒരു കാരണമല്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഏപ്രിൽ പത്തിനാണ് സർഗാർ അറസ്റ്റ് ചെയ്യപ്പെട്ടത്. പൗരത്വ നിയമഭേദഗതിക്ക് എതിരെ നടന്ന കലാപവുമായി ബന്ധപ്പെട്ട് ആയിരുന്നു അറസ്റ്റ്.
ഭീകരവിരുദ്ധ നിയമപ്രകാരവും യുഎപിഎ പ്രകാരവും ആണ് സഫൂറയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമിയ മിലിയ ഇസ്ലാമിയയിൽ എം.ഫിൽ വിദ്യാർത്ഥിനിയായ ഇവർ നാലുമാസം ഗർഭിണിയാണ്.

You may also like:പിപിഎഫ് പലിശ 46 വർഷത്തെ താഴ്ന്ന നിലയിലേക്ക്; ഏഴ് ശതമാനം താഴെ എത്തിയേക്കും? [NEWS]'കള്ളക്കടത്തിനെന്ത് കോവിഡ്? ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; കരിപ്പൂരിൽ പിടിച്ചത് 2.21 കിലോ സ്വർണം [NEWS] CBSE - JEE- NEET പരീക്ഷകൾ ; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും [NEWS]

ഡൽഹി ഹൈക്കോടതിയിലാണ് പൊലീസ് നിലവിലെ റിപ്പോർട്ട് സമർപ്പിച്ചത്. അവർ ഗർഭിണിയാണെന്നത് അവർ ചെയ്ത തെറ്റിന്റെ കാഠിന്യം കുറയ്ക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ വൈദ്യസഹായം ജയിലിൽ അവർക്ക് നൽകുമെന്നും ഡൽഹി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡൽഹി പൊലീസ് വ്യക്തമാക്കി.

ഗർഭിണികളെ അറസ്റ്റ് ചെയ്യുകയും തടവിൽ വെയ്ക്കുകയും മാത്രമല്ല ജയിലിൽ പ്രസവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനായി സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ച് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 39 പ്രസവങ്ങൾ തിഹാർ ജയിലിൽ നടന്നിട്ടുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു.

അതേസമയം, സഫൂറയെ പ്രത്യേക സെല്ലിൽ തനിയെ പാർപ്പിച്ചിരിക്കുകയാണെന്നും കൃത്യമായ ഇടവേളകളിൽ ഡോക്ടർമാർ പരിശോധിക്കുന്നുണ്ടെന്നും നല്ല ഭക്ഷണവും ആവശ്യമായ മരുന്നുകളും നൽകുന്നുണ്ടെന്നും ഡൽഹി പൊലീസ് കോടതിയിൽ അറിയിച്ചു. ജയിലിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും നൽകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

സഫൂറയുടെ ജാമ്യാപേക്ഷ ജൂൺ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ നിർബന്ധിതയായത്.
Published by:Joys Joy
First published: