• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സുനന്ദ പുഷ്ക്കർ കേസിൽ തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷൻ

തരൂരും മെഹര്‍ തരാറും ദുബായില്‍ മൂന്നുരാത്രികള്‍ ഒരുമിച്ച് ചിലവിട്ടിരുന്നെന്ന സുനന്ദയുടെ സുഹൃത്തിന്റെ മൊഴി പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

news18-malayalam
Updated: August 31, 2019, 7:55 PM IST
സുനന്ദ പുഷ്ക്കർ കേസിൽ തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷൻ
ശശി തരൂരും സുനന്ദ പുഷ്ക്കറും (ഫയൽ ചിത്രം)
  • Share this:
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണക്കേസില്‍ ശശി തരൂര്‍ എം.പിയ്‌ക്കെതിരെ കൊലക്കുറ്റമോ ആത്മഹത്യാപ്രേരണ കുറ്റമോ ചുമത്തണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍. കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണം. അതിനുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും റോസ്അവന്യൂ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റംചുമത്തലില്‍ പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി.

മാധ്യമപ്രവര്‍ത്തക നളിനി സിങ്, സഹായി ശ്രീവാസ്തവ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. മരിക്കുന്നതിന് മുന്‍പ് ഐ.പി.എല്ലുമായി ബന്ധപ്പെട്ട് തരൂരിനെതിരെ സുനന്ദ വാര്‍ത്താസമ്മേളനം നടത്താനിരിക്കുകയായിരുന്നു. തരൂരും പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ദുബായില്‍ മൂന്നുരാത്രികള്‍ ഒരുമിച്ച് ചിലവിട്ടിരുന്നെന്ന സുനന്ദയുടെ സുഹൃത്തിന്റെ മൊഴി പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദിച്ചു.

അതേസമയം, സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ അടുത്തമാസം പതിനേഴിലേക്ക് മാറ്റി.

2014 ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലെ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read 'പന്നിയുമായി ഗുസ്തി പിടിച്ചാൽ വൃത്തികേടാകുന്നത് നിങ്ങളായിരിക്കും'; പ്രസ്താവനാ യുദ്ധത്തിനുശേഷം ബർണാഡ് ഷായുടെ വാക്കുകളുമായി തരൂർ



Loading...

 
First published: August 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
Listen to the latest songs, only on JioSaavn.com