HOME /NEWS /India / Delhi Police | മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെ പിടിച്ച് പൊലീസിലേല്‍പ്പിച്ചു; യുവാക്കള്‍ക്ക് പാരിതോഷികം

Delhi Police | മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെ പിടിച്ച് പൊലീസിലേല്‍പ്പിച്ചു; യുവാക്കള്‍ക്ക് പാരിതോഷികം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

സൈന്യത്തില്‍ ചേരാന്‍ താല്‍പ്പര്യമുള്ള രണ്ട് പേരാണ് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയായിരുന്ന മോഷ്ടാക്കളെ പിടികൂടിയത്

  • Share this:

    മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെ പിടികൂടിയ രണ്ട് യുവാക്കള്‍ക്ക് ഡല്‍ഹി പൊലീസിന്റെ (Delhi Police) പാതിരോഷികം. സൈന്യത്തില്‍ ചേരാന്‍ താല്‍പ്പര്യമുള്ള രണ്ട് പേരാണ് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയായിരുന്ന മോഷ്ടാക്കളെ പിടികൂടിയത്. ഇരുവര്‍ക്കും 2,000 രൂപ വീതം പാരിതോഷികവും ഡല്‍ഹി പൊലീസിന്റെ പ്രശംസാ പത്രവും ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. മൊഹ്‌സിന്‍, ഷെഹ്‌സാദ് എന്നിവരാണ് മോഷ്ടാക്കളെ പിടികൂടിയത്. ജൂണ്‍ 1നായിരുന്നു സംഭവം നടന്നത്. ഇരുവരും വസീറാബാദിലെ സംഗം വിഹാറില്‍ വെച്ച് മൊഹ്‌സിന്റെ സഹോദരിയെ കണ്ട് മടങ്ങുകയായിരുന്നു. സ്വന്തം നാടായ ഉത്തര്‍പ്രദേശിലെ ഹാംപൂരിലേക്ക് വരുന്നതിനിടെയാണ് ഇരുവരും മോഷ്ടാക്കളെ പിടികൂടിയത്.

    'ഞാനും ഷെഹ്സാദും ഗുജ്ജര്‍ ചൗക്കില്‍ നിന്ന് വസീറാബാദിലേക്ക് വരികയായിരുന്നു. രാവിലെ 6.25 ഓടെ പെട്ടെന്ന് ഒരു ഓട്ടോറിക്ഷ അവിടെ വന്നുനിന്നു. ഞാന്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരാള്‍ ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി പുറകില്‍ നിന്ന് എന്റെ കഴുത്തില്‍ പിടിച്ചു. പിന്നീട്, എന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് അതേ ഓട്ടോറിക്ഷയില്‍ തന്നെ അയാള്‍ രക്ഷപ്പെട്ടു,'' മൊഹ്സിന്‍ തന്റെ പരാതിയില്‍ പറഞ്ഞു. ഇതിനിടെ, മൊഹ്‌സിന്റെ പുറകെ നടന്നുവരുന്നുണ്ടായിരുന്ന ഷെഹ്‌സാദ് ഓട്ടോറിക്ഷയെ (auto) പിന്തുടര്‍ന്നു. വാഹനത്തിനുള്ളില്‍ കയറിയ ഷെഹ്‌സാദ് ഏങ്ങനെയോ വാഹനം നിര്‍ത്തിച്ചുവെന്നും പരാതിയില്‍ പറയുന്നു.

    ഇരുകൂട്ടരും തമ്മില്‍ കൈയേറ്റമുണ്ടായി. മൊഹ്‌സിനും ഷെഹ്‌സാദിനും നിസാര പരിക്കുകളുണ്ട്. എന്നിരുന്നാലും, അവര്‍ അയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ (mobile phone) വാങ്ങിക്കുകയും പ്രതികളെ പൊലീസിന് കൈമാറുകയും ചെയ്തതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറായ സല്‍മാന്‍ (22), സദ്ദാം (22) എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. ഇരുവരും സീലംപൂര്‍ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

    '' ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 392 (കവര്‍ച്ച), 394 (കവര്‍ച്ച നടത്തുന്നതിടെ മുറിവേല്‍പ്പിക്കുക), 411 (മോഷ്ടിച്ച സ്വത്ത് സ്വീകരിക്കുക), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം രണ്ട് പ്രതികള്‍ക്കെതിരെയും വസീറാബാദ് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്'', ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത്) സാഗര്‍ സിംഗ് കല്‍സി പറഞ്ഞു. പുലര്‍ച്ചെയാണ് പ്രതികള്‍ മോഷണം നടത്തുന്നത്. സാധാരണയായി, ഒറ്റപ്പെട്ട സ്ഥലങ്ങളാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും മൂന്ന് മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. കണ്ടെടുത്ത മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതാണോയെന്ന് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു

    ഡല്‍ഹിയില്‍ ഗൃഹനാഥനെ ആക്രമിച്ച് വീട് കൊള്ളയടിച്ച കേസില്‍ മൂന്നു പേര്‍ പിടിയിലായിരുന്നു. കവച്ചയ്ക്കിടെ സംഘത്തിലെ ഒരാളെ ശുഭം എന്ന് മറ്റുള്ളവര്‍ വിളിച്ചിരുന്നതായി ഗൃഹനാഥന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്ന് ശുഭം എന്ന പേരുള്ള 150-ഓളം ക്രിമിനലുകളുടെ ചിത്രങ്ങള്‍ പോലീസ് ഗൃഹനാഥന് നല്‍കി. ഇതില്‍നിന്ന് വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ ആളെ തിരിച്ചറിയുകയായിരുന്നു.

    First published:

    Tags: Delhi police