HOME » NEWS » India » DELHI RIOT DEATH TOLL RISES TO 53 POLICE SAYS 653 CASES REGISTER SO FAR

ഡൽഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 53; ഇതുവരെ രജിസ്റ്റർ ചെയ്തത് 654 കേസുകൾ

പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് 654 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: March 5, 2020, 8:46 PM IST
ഡൽഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 53; ഇതുവരെ രജിസ്റ്റർ ചെയ്തത് 654 കേസുകൾ
delhi riot
  • Share this:
ന്യൂഡൽഹി: വടക്കു കിഴക്കന്‍ ഡൽഹിയിൽ കഴിഞ്ഞയാഴ്ചയുണ്ടായ കലാപത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. 2002 ൽ ഗുജറാത്തിൽ ഗുജറാത്തിലുണ്ടായ കലാപത്തിന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ കലാപമായി ഡൽഹി കലാപം മാറിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ രാജ്യത്തുണ്ടായ കലാപങ്ങളിൽ രണ്ടാമത്തെ രക്തരൂക്ഷിതമായ കലാപമാണ് ഇത്.

ലഭ്യമായിരിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് 44 പേർ ജിബിടി ആശുപത്രിയിലും അഞ്ച് പേർ ആർഎംഎൽ ആശുപത്രിയിലും മൂന്നു പേർ ലോക്നായക് ആശുപത്രിയിലും ഒരാൾ ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിലും മരിച്ചതായാണ് വ്യക്തമാക്കിയിരിക്കുന്നത്.

You may also like:"കൊറോണ സംശയിച്ച് ഭാര്യയെ കുളിമുറിയില്‍ പൂട്ടിയിട്ടു; ഫോണിൽ പൊലീസിനെ വിളിച്ച് യുവതി
[NEWS]
തന്റെ 'ബിഗ് ബോയ്‌'ക്ക്‌ പിറന്നാൾ ആശംസയുമായി നസ്രിയ
[PHOTO]
'"പ്രകടനത്തിലടക്കം CITU പ്രവർത്തകർ പങ്കെടുത്തു"- കടകംപള്ളിയുടെ വാദത്തെ തള്ളി AITUC
[VIDEO]


പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് 654 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് 1820 പേർ അറസ്റ്റിലായിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 47 ആയുധ നിയമ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2002 ലെ ഗുജറാത്തിൽ നടന്ന കലാപത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. 1992 ൽ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ ശേഷം കൊൽക്കത്ത, ഡൽഹി, കാൺപൂർ, സൂററ്റ് തുടങ്ങി നിരവധി നഗരങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. മുംബൈയിൽ മാത്രം വർഗീയ കലാപത്തിൽ 1,500 മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു.
Published by: Gowthamy GG
First published: March 5, 2020, 8:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories