നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • School Reopening | ഡല്‍ഹിയില്‍ 6-8 വരെ ക്ലാസുകൾ ദീപാവലിക്ക് ശേഷം തുറക്കാം; 50% ശേഷിയോടെ മാത്രമെന്ന് വിദഗ്ദ സമിതി

  School Reopening | ഡല്‍ഹിയില്‍ 6-8 വരെ ക്ലാസുകൾ ദീപാവലിക്ക് ശേഷം തുറക്കാം; 50% ശേഷിയോടെ മാത്രമെന്ന് വിദഗ്ദ സമിതി

  സ്‌കൂളുകളിലെ സീനിയര്‍ ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഹാജര്‍ 80 ശതമാനമായി വര്‍ധിച്ചതായും 95 ശതമാനം അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും കോവിഡ്-19 പ്രതിരോധ കുത്തിവെയ്പ്പെടുത്തതായും സമിതി വിലയിരുത്തി

  schools

  schools

  • Share this:
   രാജ്യതലസ്ഥാനമായ ഡൽഹിയിൽ (Delhi) കോവിഡ് വ്യാപനം കുറഞ്ഞതോടെ സർക്കാർ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ (School) തുറന്നത്. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ സ്‌കൂളിലെത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി രാജ്യത്തെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു.


   എന്നാല്‍, ദീപാവലിക്ക് (Diwali) ശേഷം 50 ശതമാനം വിദ്യാര്‍ത്ഥികളോടെ 6 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്‌കൂൾ തുറക്കാമെന്ന് ഡിഡിഎംഎ രൂപീകരിച്ച വിദഗ്ധ സമിതി കഴിഞ്ഞ ചൊവ്വാഴ്ച ശുപാര്‍ശ ചെയ്തു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പുനരാരംഭിച്ചിട്ടും പ്രാദേശികമായി കോവിഡ് 19 വ്യാപനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് കൂടുതൽ ക്ലാസുകൾ ആരംഭിക്കാനുള്ള കാരണമായി വിദഗ്ദ്ധസമിതി ചൂണ്ടിക്കാട്ടിയത്. ഈ വിഷയത്തെ സംബന്ധിച്ച് അടുത്തിടെ ഡിഡിഎംഎയുടെ വിദഗ്ധ സമിതി അവലോകന യോഗം ചേര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ, സ്‌കൂളുകളിലെ സീനിയര്‍ ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഹാജര്‍ 80 ശതമാനമായി വര്‍ധിച്ചതായും 95 ശതമാനം അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും കോവിഡ്-19 പ്രതിരോധ കുത്തിവെയ്പ്പെടുത്തതായും സമിതിവിലയിരുത്തി.


   സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ (ഡിഡിഎംഎ) 25-ാമത് യോഗം ചേര്‍ന്നിരുന്നു. യോഗത്തിന്റെ മിനിറ്റ്‌സ് ചൊവ്വാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. സ്‌കൂളുകളിലെ എല്ലാ അധ്യാപകരും ജീവനക്കാരും 100 ശതമാനം വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കണമെന്ന്ഐസിഎംആര്‍ ഡിജി (ഡയറക്ടര്‍ ജനറല്‍) ബല്‍റാം ഭാര്‍ഗവയും നിര്‍ദ്ദേശിച്ചിരുന്നു.

   നേരത്തെ, ഇതുസംബന്ധിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 6 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉത്സവ സീസണിന് ശേഷം കൈക്കൊള്ളുമെന്ന് വ്യക്തമാക്കിയിരുന്നു.


   നവരാത്രി, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ കണക്കിലെടുത്ത് അടുത്ത രണ്ടു മൂന്നു മാസങ്ങള്‍ വളരെ നിര്‍ണായകമാണെന്ന് യോഗത്തില്‍ പങ്കെടുത്ത വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. ''തലസ്ഥാനത്ത് 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്‌കൂളുകള്‍ തുറന്നതിനു ശേഷം പ്രാദേശിക തലത്തില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിലയിലും ക്രമാനുഗതമായ വര്‍ധനവുണ്ടായിട്ടുണ്ട്'', വിദ്യാഭ്യാസ ഡയറക്ടര്‍ യോഗത്തില്‍ പറഞ്ഞു.


   അതേസമയം, ചൊവ്വാഴ്ച ഡല്‍ഹിയില്‍ 41 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.08 ശതമാനമാണ്. ആരോഗ്യ വകുപ്പിന്റെ ഡാറ്റ പ്രകാരം, ഒക്ടോബറില്‍ ഇതുവരെ നാല് മരണങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം അഞ്ച് പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. 323 സജീവ കോവിഡ്-19 കേസുകളാണ് നിലവിലുള്ളത്. ഒരു ദിവസം മുമ്പ് ഇത് 307 ആയിരുന്നു. ഹോം ഐസൊലേഷനിലുള്ള രോഗികളുടെ എണ്ണം 98 ആണ്. കഴിഞ്ഞ ദിവസം ഇത് 91 ആയിരുന്നു.
   Published by:Anuraj GR
   First published:
   )}