നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Delhi Teachers University | ഡല്‍ഹി ടീച്ചേഴ്സ് യൂണിവേഴ്‌സിറ്റിക്ക് അംഗീകാരം; പ്രഖ്യാപിച്ച് അരവിന്ദ് കേജ്രിവാള്‍

  Delhi Teachers University | ഡല്‍ഹി ടീച്ചേഴ്സ് യൂണിവേഴ്‌സിറ്റിക്ക് അംഗീകാരം; പ്രഖ്യാപിച്ച് അരവിന്ദ് കേജ്രിവാള്‍

  2022-23 അധ്യയന വര്‍ഷത്തില്‍ പ്രവേശന നടപടികള്‍ ആരംഭിക്കുമെന്നും കേജ്രിവാള്‍ പറഞ്ഞു.

  അരവിന്ദ് കെജ്‌രിവാള്‍

  അരവിന്ദ് കെജ്‌രിവാള്‍

  • Share this:
   ന്യൂഡല്‍ഹി: ഡല്‍ഹി ടീച്ചേഴ്‌സ് യൂണിവേഴ്‌സിറ്റിക്ക് (Delhi Teachers University) അംഗീകാരം ലഭിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി (Arvind Kejriwal) അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ പ്രവേശന നടപടികള്‍ ആരംഭിക്കുമെന്നും കേജ്രിവാള്‍ പറഞ്ഞു.

   സര്‍വ്വകലാശാലക്ക് നാലുവര്‍ഷത്തെ സംയോജിത അധ്യാപക വിദ്യാഭ്യാസ സമ്പ്രദായമാണ് ഉണ്ടായിരിക്കുക. ബിഎ-ബിഎഡ്, ബിഎസ് സി -ബിഎഡ്, കൂടാതം ബികോം-ബിഎഡ് എന്നീ കോഴ്‌സുകളാണ് സര്‍വകലാശാലയില്‍ ഉള്ളത്. 12ാം ക്ലാസിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയില്‍ പ്രവേശനം നേടാം.

   ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു മള്‍ട്ടി ഡിസിപ്ലിനറി അക്കാദമിയെന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും സ്ഥാപനത്തിലെ വൈസ് ചാന്‍സലര്‍, പ്രൊഫസര്‍മാര്‍ എന്നിവര്‍ ആഗോള തലത്തില്‍ പ്രശസ്തരായിരിക്കുമെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

   മികച്ച നിലവാരമുള്ള അധ്യാപകരെ തയ്യാറാക്കുക എന്നതാണ് ഈ സര്‍വകലാശാലുടെ ലക്ഷ്യമെന്നും ഈ സ്ഥാപനം മികവിന്റെ കേന്ദ്രമായിരിക്കുമെന്ന് അരവിന്ദ് കേജ്രീവാള്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള മികച്ച സ്ഥാപനങ്ങളുമായി ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സഹകരണം ക്രമീകരിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രായോഗിക പരിശീലനം ലഭിക്കുമെന്നും വ്യക്തമാക്കിയ ഡല്‍ഹി മുഖ്യമന്ത്രി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അറിയിച്ചു.

   നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനനിയമം; ബില്‍ ഇന്ന് കര്‍ണാടക നിയമസഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം

   ബെംഗളൂരു: നിര്‍ബന്ധിത മതം മാറ്റം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദേശിക്കുന്ന ബില്‍ പാസ്സാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍ (Anti conversion bill). ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പ്  (Protest)  മറികടന്നാണ് ബില്‍ നിയമസഭയില്‍ (Assembly) അവതരിപ്പിക്കുക. കഴിഞ്ഞ ദിവസമാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയത്.

   നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം പാസാക്കിയിരുന്നു. അതിന് പിന്നാലെയാണ് സമാന നിലപാടുമായി കര്‍ണാടക സര്‍ക്കാറും രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മാതൃകയിലാണ് കര്‍ണാടകയിലെയും നിയമം.

   Also Read-Lynching| സിഖ് പതാകയെ അവഹേളിച്ചെന്ന് ആരോപണം; പഞ്ചാബിൽ 24 മണിക്കൂറിനിടെ രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകം

   സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ബില്‍ പാസാകുമെങ്കിലും ബില്ലിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കും.
   Published by:Karthika M
   First published: