• HOME
  • »
  • NEWS
  • »
  • india
  • »
  • DELHI UNIVERSITY ROW AFTER OMITTING DRAUPADI FROM ITS SYLLABUS MM

ഇംഗ്ലീഷ് സിലബസിൽ നിന്ന് മഹേശ്വതാ ദേവിയുടെ ‘ദ്രൗപതി’ ഒഴിവാക്കി; ഡൽഹി സർവകലാശാലയിലെ പുതിയ വിവാദം

ഡൽഹി സർവകലാശാലയിലെ ബി.എ. (ഓണേഴ്‌സ്) ഇംഗ്ലീഷ് ബിരുദ കോഴ്‌സിന്റെ സിലബസിൽ നിന്ന് പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ 'ദ്രൗപദി' ഒഴിവാക്കാൻ തീരുമാനിച്ച് അക്കാദമിക് കൗൺസിൽ

ദ്രൗപദി, മഹാശ്വേതാ ദേവി

ദ്രൗപദി, മഹാശ്വേതാ ദേവി

  • Share this:
    ഡൽഹി സർവകലാശാലയിലെ ബി.എ. (ഓണേഴ്‌സ്) ഇംഗ്ലീഷ് ബിരുദ കോഴ്‌സിന്റെ സിലബസിൽ നിന്ന് പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ 'ദ്രൗപദി' ഒഴിവാക്കാൻ തീരുമാനിച്ച് അക്കാദമിക് കൗൺസിൽ. 12 മണിക്കൂറോളം നീണ്ട യോഗത്തിൽ അംഗങ്ങളുടെ ശക്തമായ എതിർപ്പിനെ മറികടന്ന് 2022-23 അദ്ധ്യയന വർഷം മുതൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനും നാലു വർഷ ബിരുദ കോഴ്‌സുകൾക്ക് അനുമതി നൽകാനും കൗൺസിൽ തീരുമാനിച്ചു.

    ഇംഗ്ലീഷ് ബിരുദ കോഴ്‌സിൽ അഞ്ചാം സെമസ്റ്ററിന്റെ സിലബസിൽ നിന്നാണ് മഹാശ്വേതാ ദേവിയുടെ ചെറുകഥ നീക്കം ചെയ്യുന്നത്. എന്നാൽ ഈ നീക്കത്തിനെതിരെ അക്കാദമിക് കൗൺസിലിലെ 14 അംഗങ്ങളെങ്കിലും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയതായി ഡൽഹി സർവകലാശാല വൃത്തങ്ങൾ അറിയിക്കുന്നു. ദളിത് എഴുത്തുകാരായ ബാമ, സുകർത്താരിണി എന്നിവരുടെ രചനകളും സിലബസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    ഫാക്കൽറ്റികൾ, കോഴ്സ് കമ്മിറ്റി, സ്റ്റാൻഡിങ് കമ്മിറ്റി തുടങ്ങിയ നിയമപരമായ സ്ഥാപനങ്ങളെ മറികടന്നാണ് ഈ സിലബസ് മാറ്റം സംബന്ധിച്ച തീരുമാനം മേൽനോട്ട സമിതി കൈക്കൊണ്ടതെന്നും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് എന്നും അക്കാദമിക് കൗൺസിൽ അംഗം മിഥുരാജ് ധൂസിയ പ്രതികരിച്ചു.



    "ഒരു ആദിവാസി വനിതയെക്കുറിച്ചുള്ള മഹാശ്വേതാ ദേവിയുടെ ചെറുകഥ സിലബസിൽ നിന്ന് നീക്കം ചെയ്തു. സിലബസിൽ മാറ്റം വരുത്തിയ ഭാഗങ്ങളുമായി ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള വിദഗ്ദ്ധരാരും മേൽനോട്ട സമിതിയിൽ ഉണ്ടായിരുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സിലബസിൽ വരുത്തിയ ഈ മാറ്റങ്ങൾക്ക് പിന്നിൽ യാതൊരു യുക്തിയുമില്ല", അദ്ദേഹം കൂട്ടിച്ചേർത്തു.

    നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ കാര്യത്തിലും വിശദമായ ചർച്ചയ്ക്ക് അനുമതി നൽകിയില്ലെന്ന് മഥുരാജ് ധൂസിയ ആരോപിക്കുന്നു. അക്കാദമിക് കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട 26 അംഗങ്ങളിൽ 16 പേരും ദേശീയ വിദ്യാഭ്യാസ നയവും നാലു വർഷ ബിരുദ പ്രോഗ്രാമുകളും നടപ്പാക്കാനുള്ള തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. പ്രധാനപ്പെട്ട സ്റ്റാറ്റ്യൂട്ടറി ബോഡികളിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവരോട് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പ്രതികരണം തേടിയിട്ടില്ല എന്ന് അക്കാദമിക് കൗൺസിൽ അംഗങ്ങൾ വിയോജനക്കുറിപ്പിൽ വ്യക്തമാക്കി.

    2020-ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് മുമ്പ്‌ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി വിശദമായ ചർച്ച നടത്തേണ്ടതുണ്ടെന്നും 2022-23 അദ്ധ്യയന വർഷം വിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന തീരുമാനം അടിസ്ഥാനരഹിതമാണെന്നും അക്കാദമിക് കൗൺസിൽ അംഗങ്ങൾ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച റിപ്പോർട്ട് കോഴ്സ് കമ്മിറ്റി, സ്റ്റാഫ് കൗൺസിലുകൾ, ഫാക്കൽറ്റികൾ തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി ബോഡികളിൽ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ അക്കാദമിക് കൗൺസിലിൽ പരിഗണിക്കാൻ പാടുള്ളൂ എന്നും അംഗങ്ങൾ വിയോജനക്കുറിപ്പിൽ വ്യക്തമാക്കി.

    Summary: Row over omitting Mahasweta Devi's short story Draupadi from the syllabus of BA (Hons) English course by Delhi University Academic Council
    Published by:user_57
    First published:
    )}