നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Delhi Violence LIVE: ഡൽഹി ശാന്തമാകുന്നു; കഴിഞ്ഞ 36 മണിക്കൂറിനിടെ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

  അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതുവരെ 48 എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംശയത്തെ തുടർന്ന് 514 പേരെ ചോദ്യം ചെയ്തു

 • News18
 • | February 27, 2020, 22:35 IST
  facebookTwitterLinkedin
  LAST UPDATED 2 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  14:16 (IST)

  ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകുമായി ബന്ധപ്പെട്ട് എഎപി നേതാവും കൗൺസിലറുമായ താഹിർ ഹുസൈന്റെ വീട്ടിൽ പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.  

  14:16 (IST)

  ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകുമായി ബന്ധപ്പെട്ട് എഎപി നേതാവും കൗൺസിലറുമായ താഹിർ ഹുസൈന്റെ വീട്ടിൽ പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.  

  14:15 (IST)

  സംഘർഷവുമായി ബന്ധപ്പെട്ട് 100ലധികം കേസുകൾ ആണ് രജിസറ്റർ ചെയ്തിട്ടുള്ളത്.അറസ്റ്റ് നടപടികളും തുടരുകയാണ്.  സംഘർഷ ബാധിത പ്രദേശങ്ങളിൽ പോലീസ് തുടർച്ചയായി ഫ്ലാഗ് മാർച്ച് നടത്തുന്നുണ്ട് .

  14:15 (IST)

  ഡൽഹിയിൽ സംഘർഷം   വ്യാപിച്ച പ്രദേശങ്ങൾ സാധാരണനിലയിലേക്ക് മടങ്ങുകയാണ്. വ്യാപാരസ്ഥാപനങ്ങൾ  തുറന്ന് പ്രവർത്തിച്ച് തുടങ്ങി  

  14:15 (IST)

  എസ് എൻ ശ്രീവാസ്തവയെ പൊലീസ് കമ്മീഷണറായി നിയമിച്ചു

  14:15 (IST)

  ഡൽഹിയിൽ സംഘർഷത്തിന് അയവുവന്ന പശ്ചാത്തലത്തിൽ പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി കേന്ദ്രസർക്കാർ

  12:21 (IST)

  ചെറിയ പ്രശ്നങ്ങൾ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ സ്ഥിതിഗതികൾ പൊതുവെ ശാന്തമാണെന്നാണ് ജാഫ്രബാദിലെ സ്ത്രീകളുമായി സംസാരിച്ച ശേഷം വനിത കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചത്

  12:21 (IST)

  ചെറിയ പ്രശ്നങ്ങൾ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ സ്ഥിതിഗതികൾ പൊതുവെ ശാന്തമാണെന്നാണ് ജാഫ്രബാദിലെ സ്ത്രീകളുമായി സംസാരിച്ച ശേഷം വനിത കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചത്

  12:20 (IST)

  സംഘർഷം രൂക്ഷമായ ജഫ്രബാദിലാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്

  11:9 (IST)

  സംഘർഷാവസ്ഥയ്ക്ക് അയവ് വന്ന് തുടങ്ങിയ സാഹചര്യത്തിൽ 10 മണിക്കൂറത്തേക്കാണ് ഇളവ്

  ന്യൂഡൽഹി:കഴിഞ്ഞ 36 മണിക്കൂറിനിടെ വടക്കു കിഴക്കൻ ഡൽഹിയിൽ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം.അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതുവരെ 48 എഫ്ഐആർ രജിസ്റ്റർ ചെയ്തതായുംസംശയത്തെ തുടർന്ന് 514 പേരെ ചോദ്യം ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 38 ആയി. ഇരുനൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

  ഡൽഹി കലാപത്തിൽ കേന്ദ്രത്തെ കക്ഷി ചേർക്കും. വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരായ കേസിൽ മറുപടി നൽകാൻ കേന്ദ്രത്തിന് ഹൈക്കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിൻറെ പ്രത്യേക സംഘം അന്വേഷിക്കും. എല്ലാ എഫ്ഐആറുകളും സംഘത്തിന് കൈമാറി. ആം ആദ്മി നേതാവ് താഹിർ ഹുസൈനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ചാന്ദ് ബാഗിലെ അഴുക്കുചാലിൽ നിന്ന് മൃതദേഹം കണ്ടെടുത്ത ഐ.ബി ഓഫീസർ അങ്കിത് ശർമയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കേസ്.
  )}