HOME » NEWS » India »

ഡൽഹി സംഘർഷം: പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്ന് മരണം

ഗുരുതരമായി പരിക്കേറ്റ ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്.

News18 Malayalam | news18-malayalam
Updated: February 24, 2020, 10:47 PM IST
ഡൽഹി സംഘർഷം: പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്ന് മരണം
News18
  • Share this:
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചവരിൽ ഒരാള്‍ ഡല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളും രണ്ടുപേര്‍ പ്രദേശവാസികളുമാണ്.

ഗുരുതരമായി പരിക്കേറ്റ ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്.  ഗോകുല്‍പുരിയില്‍വച്ചാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.

ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലാണ് മരിച്ചത്. മറ്റ് രണ്ടു പേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന​വ​രും അ​നു​കൂ​ലി​ക്കു​ന്ന​വ​രും ത​മ്മി​ൽ മൗ​ജ്പൂ​രി​ലും ഭ​ജ​ൻ​പു​ര​യി​ലു​മാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം പ്ര​തി​ഷേ​ധ സ്ഥ​ല​ത്തേ​ക്ക് മാർച്ച് നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്.

വടക്കുകിഴക്കൻ ജില്ലയിലെ 10 സ്ഥലങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദില്ലി പോലീസ് അറിയിച്ചു. ഇ​രു​കൂ​ട്ട​രും ന​ട​ത്തി​യ ക​ല്ലേ​റി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തേ​തു​ട​ർ​ന്നു പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. പോ​ലീ​സി​നു​നേ​രെ​യും വെ​ടി​വ​യ്പു​ണ്ടാ​യി. പൊലീ​സ് സ്ഥ​ല​ത്തെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയിലേക്ക് എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Also read: ട്രംപിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
Published by: Aneesh Anirudhan
First published: February 24, 2020, 10:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories