HOME » NEWS » India » DELHI VIOLENCE VIOLENT MOBS SILENT COPS AND STOCK OF STONES AND SLOGANS HOW THE TERRIBLE TUESDAY UNFOLDED IN MAUJPUR NEW

Delhi Violence | അക്രമാസക്തമായ ആൾക്കൂട്ടം, കല്ലേറും മുദ്രാവാക്യങ്ങളും, നിശബ്ദരായ പൊലീസുകാരും; കലാപം കത്തിപ്പടന്ന് ഡൽഹിയിലെ മോജ്പുർ

Delhi Violence | കഴിഞ്ഞ ദിവസം കലാപം കത്തിപ്പടർന്നതിനിടെ ഡൽഹി മോജ്പുരിൽനിന്ന് ന്യൂസ് 18 പ്രതിനിധികൾ കണ്ട ഞെട്ടിപ്പിക്കുന്ന കാഴ്ചകളുടെ വിവരണം

News18 Malayalam | news18-malayalam
Updated: February 26, 2020, 8:31 AM IST
Delhi Violence | അക്രമാസക്തമായ ആൾക്കൂട്ടം, കല്ലേറും മുദ്രാവാക്യങ്ങളും, നിശബ്ദരായ പൊലീസുകാരും; കലാപം കത്തിപ്പടന്ന് ഡൽഹിയിലെ മോജ്പുർ
Delhi Riot
  • Share this:
ശിവാൻഷ് ശർമ്മ, സുഹാസ് മുൻഷി

ന്യൂഡൽഹി: മോജ്പൂരിൽ വർഗീയ കലാപം കൊടുമ്പിരികൊണ്ട ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒരാൾ തോക്കുമായി രംഗത്തെത്തുന്നത് ഞങ്ങൾ കണ്ടത്. കലാപകാരികൾ കല്ലുകൾ, ഗ്ലാസ് ബോട്ടിലുകൾ, വിറകുകൾ എന്നിവ വലിച്ചെറിയുന്നുണ്ടായിരുന്നു. പരസ്പരം കല്ലേറും അക്രമവുമായി ഇരുവിഭാഗങ്ങൾ മോജ്പുരിനെ കത്തിക്കുമ്പോഴാണ് തോക്കുമായി ഒരാളുടെ രംഗപ്രവേശം.

കുറച്ചുസമയത്തിനകം ഇയാൾ തോക്കുമായി ജനക്കൂട്ടത്തിനുനേരെ ഓടിയടുത്തു. അൽപ്പസമയം കഴിഞ്ഞു ഇവിടെനിന്ന് വെടിയേറ്റ നിരവധിയാളുകളെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിൽ എത്തിച്ചു. ഈ ആക്രമങ്ങളെല്ലാം ഉണ്ടാകുമ്പോൾ പൊലീസ് കൈയുംകെട്ടി നോക്കിനിൽക്കുകയായിരുന്നു.

ഒരുവശത്ത് ആൾക്കൂട്ടം ആഘോഷിച്ചും കരഘോഷം മുഴക്കിയും മുന്നേറുന്നത് കാണാമായിരുന്നു. പോലീസിന് മുന്നിലാണ് ജനക്കൂട്ടം കല്ലും വടിയും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടത്. അക്രമികൾ ഒരു വണ്ടി തടഞ്ഞുനിർത്തി, അതിൽ കല്ലുകൾ വാരിയിട്ട് ജനക്കൂട്ടത്തിനടുത്തേക്ക് ഓടിച്ചുപോകുന്നതും കണ്ടു.

പോലീസുകാർക്കും അർദ്ധസൈനികർക്കും മുന്നിൽ തന്നെയാണ് മോജ്പൂരിലെയും ഗോണ്ടയിലെയും പല കടകളും നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കുകയും തീകൊളുത്തുകയും ചെയ്തത്. ഭോംപുരിയെ ഗോണ്ട സെറ്റിലെ യമുന വിഹാറുമായി ബന്ധിപ്പിക്കുന്ന റോഡിൽ അഞ്ഞൂറോളം കലാപകാരികൾ അഴിഞ്ഞാടി, ഏഴ് കടകൾ കൊള്ളയടിച്ചതിന് ശേഷം നിരവധി സ്വകാര്യ, പൊതു വാഹനങ്ങൾ അവർ തകർത്തു.

ഈ കടകളിൽ നിന്നു ഇടതൂർന്നതും കറുത്തതുമായ പുക അകലെ നിന്ന് ഉയരുന്നത് കിലോമീറ്ററുകൾ ദൂരെനിന്നാൽ തന്നെ കാണാമായിരുന്നു. പട്ടാപ്പകൽ കൊള്ളയും തീപിടുത്തവും നടക്കുമ്പോൾ ചുറ്റും മതപരമായ മുദ്രാവാക്യങ്ങളും കേൾക്കാമായിരുന്നു.

'സിഎഎ വിരുദ്ധ പ്രക്ഷോഭകാരികളെ തെരുവിൽനിന്ന് ഒഴിപ്പിക്കാൻ പൊലീസ് തയ്യാറായില്ലെങ്കിൽ ഞങ്ങൾ തെരുവിലിറങ്ങും'- രണ്ടുദിവസം മുമ്പ് ബിജെപി നേതാവ് കപിൽ മിശ്ര ഭീഷണി മുഴക്കിയ അതേ മോജ്പുർ ചൌക്കിൽ ചൊവ്വാഴ്ച ഞങ്ങൾ എത്തിയപ്പോൾ അവിടെ കുറെ അർദ്ധസൈനികർ നിൽപ്പുണ്ടായിരുന്നു. എന്നാൽ പ്രക്ഷോഭകാരികളും പ്രകോപന മുദ്രാവാക്യങ്ങളുമായി തെരുവിലുണ്ടായിരുന്നു.

രാവിലെ 10: 30 ഓടെ, കലാപകാരികൾ അതേ മോജ്പൂർ ചൗക്കിൽ സാമുദായിക പ്രകോപനപരമായ ഗാനങ്ങൾ ആലപിക്കാൻ തുടങ്ങി. "ആസാദി ആവശ്യപ്പെടുന്നവരെ" കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഗാനങ്ങൾ. വീണ്ടും പോലീസും അർദ്ധസൈനികരും അവിടെ നിൽക്കുമ്പോഴാണ് പാട്ടുകൾ ഏറെനേരം കലാപകാരികൾ പാടിയത്. ഈ സമയത്തെല്ലാം കൂടുതൽ കലാപകാരികൾ അവിടേക്ക് എത്തിയിരുന്നെങ്കിലും പൊലീസ് നിഷ്ക്രിയമായിരുന്നു.

എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന് തോന്നിയപ്പോൾ പോലീസ് പെട്ടെന്ന് കണ്ണീർവാതകം പ്രയോഗിച്ചു. വളരെ കുറച്ചു കണ്ണീർവാതക പീരങ്കികൾ മാത്രമാണ് പൊലീസ് മോജ്പൂരിലെത്തിച്ചത്. ഇതിനിടെ ജനക്കൂട്ടത്തിലെ ചിലർ പൊലീസുകാരെ അഭിനന്ദിക്കുന്നതും സൗഹൃദ സംഭാഷണങ്ങൾ നടത്തുന്നതും കാണാമായിരുന്നു.

തെരുവുകളിൽ എവിടെയും സമ്പൂർണ്ണമായ അരാജകത്വ മുദ്രാവാക്യങ്ങൾ മാത്രമായിരുന്നു കേൾക്കുന്നുണ്ടായിരുന്നത്. എല്ലാം നശിപ്പിക്കാൻ വെമ്പൽകൊണ്ട ജനക്കൂട്ടത്തെയാണ് തെരുവുകളിൽ കണ്ടത്. ഒരു ഘട്ടത്തിൽ, ജനക്കൂട്ടത്തിൽനിന്ന് ഒരാൾ മറ്റ് സമുദായത്തിൽപ്പെട്ട ഒരു ദന്തരോഗവിദഗ്ദ്ധന്റെ പേര് എഴുതിയ ബോർഡ് തകർക്കാൻ ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു. ഇതേത്തുടർന്ന് ആ വീട്ടിലേക്ക് കല്ലേറുണ്ടായി മോജ്പൂർ-ബാബർപൂർ മെട്രോ സ്റ്റേഷന് അല്പം മുന്നിലായിരുന്നു ഇത്. വീട്ട് ഉടമസ്ഥൻ വന്ന് കലാപകാരികളോട് കേണുപറഞ്ഞതോടെയാണ് കല്ലേറ് അവസാനിച്ചത്.

കലാപദൃശ്യങ്ങൾ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഒരാളെ കലാപകാരികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അയാളുടെ വീടിന്റെ മുൻവശത്തെ പ്രവേശന കവാടം തകർത്തു. മധ്യവയസ്‌കനായ ഒരാൾ ബാൽക്കണിയിൽ വന്ന് കലാപകാരികൾക്കെതിരെ മുദ്രാവാക്യം വിളിച്ചു. നിരവധി തവണ അദ്ദേഹം ആക്രോശിക്കുന്നത് കാണാമായിരുന്നു. ഇതോടെ കലാപകാരികൾ അവിടംവിട്ട് മുന്നോട്ടുനീങ്ങി.

ഉച്ചയോടെ ഒരു ഡിസിപിയും മൂന്നു ബസ് നിറയെ പൊലീസുകാരും മോജ്പുരിൽ എത്തിയെങ്കിലും അക്രമസംഭവങ്ങൾക്ക് ഒരു ശമനവുമുണ്ടായിരുന്നില്ല. ഒരു വശത്ത് കലാപകാരികൾ മാധ്യമപ്രവർത്തകരെ ആക്രമിക്കാനും തുടങ്ങി. അന്യ സമുദായക്കാരെയെല്ലാം ആക്രമിക്കാൻ ശ്രമിക്കുന്നത് കാണാമായിരുന്നു. പരിഭ്രാന്തരായ ആളുകൾ വീടിനുള്ളിൽ കഴിച്ചുകൂട്ടിയപ്പോൾ, പുറത്ത് അവരുടെ കാറുകൾ പൊലീസ് നോക്കിനിൽക്കെത്തന്നെ അക്രമികൾ എറിഞ്ഞുതകർത്തു.

ഗോണ്ട, ബ്രഹ്മപുരി, മോജ്പൂർ എന്നിവിടങ്ങളിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ, അക്രമകാരികളായ ചെറുപ്പക്കാരുമായി മൂപ്പന്മാർ സംസാരിക്കുന്നത് കാണാം.

"ഇത് അവസാനിക്കുമെന്ന് കരുതരുത്. എന്ത് ചെയ്താലും അതിനൊക്കെ തിരിച്ചടി കിട്ടും," ഒരു വൃദ്ധൻ മോജ്പൂർ ഗ്രാമത്തിലെ ചെറുപ്പക്കാരോട് പറയുന്നത് കേട്ടു. "നിങ്ങൾ ഇന്ന് അവരുടെ വീടുകളും കടകളും കത്തിക്കുന്നു, നാളെ ഇതൊക്കെ നിങ്ങൾക്കും സംഭവിക്കാം. മുൻകാല അനുഭവങ്ങളിൽ നിന്നാണ് ഞങ്ങൾ ഇത് പറയുന്നത്."

തീപിടിത്തത്തിന് നേതൃത്വം നൽകിയവർ പുറത്തുനിന്നുള്ളവരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. "ഇതെല്ലാം ചെയ്യുന്ന ആളുകൾ ഞങ്ങൾ അറിയുന്നവരല്ല. ഇവർ പുറത്തുനിന്നുള്ളവരാണ്," ഗോണ്ട നിവാസികൾ പറയുന്നു.
Youtube Video
Published by: Anuraj GR
First published: February 26, 2020, 8:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories