News18 MalayalamNews18 Malayalam
|
news18
Updated: January 6, 2021, 4:26 PM IST
വീഡിയോയിൽ നിന്ന്
- News18
- Last Updated:
January 6, 2021, 4:26 PM IST
ന്യൂഡൽഹി: വഴിയിലൂടെ നടന്നു പോയപ്പോഴാണ് ഒരു പശുക്കുട്ടി വന്ന് കുത്തിയത്. പശുക്കുട്ടിയുടെ കുത്ത് കിട്ടിയയാൾക്ക് ദേഷ്യം വന്നു. ദേഷ്യം വന്ന ഇയാൾ ഒരു ഇഷ്ടികയെടുത്ത് പശുക്കുട്ടിക്ക് ഒരു ഇടി കൊടുത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
You may also like:Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം [NEWS]പശു കുത്തുന്നതും കുത്തു കൊണ്ടയാൾ ദേഷ്യത്തിൽ പശുവിനെ ഇടിക്കുന്നതുമായ വീഡിയോ എടുത്തയാൾ ഇക്കാര്യം പൊലീസിൽ അറിയിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പൊലീസ് സംഘം ഗുരുതരമായ നിലയിൽ പരിക്കേറ്റ പശുക്കുട്ടിയെ കണ്ടെത്തി.
പരിക്കേറ്റ നിലയിൽ പശുക്കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്കായി പശുക്കുട്ടിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കമൽ സിംഗ് എന്നയാൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു. ബുധ മാർഗ് മണ്ഡാവലിയിലെ താമസക്കാരനാണ് ഇയാളെന്ന് ഡി സി പി ദീപക് കുമാർ പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.
Published by:
Joys Joy
First published:
January 6, 2021, 4:23 PM IST