HOME » NEWS » India » DELHIS COVID SURGE CONTINUES AS OVER 4000 CASES

Covid 19 | ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 4,033 കോവിഡ് കേസുകള്‍

News18 Malayalam | news18-malayalam
Updated: April 5, 2021, 12:02 AM IST
Covid 19 | ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 4,033 കോവിഡ് കേസുകള്‍
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഞായറാഴ്ച 4,033 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.48 ശതമാനത്തില്‍ നിന്ന് 4.64 ശതമാനമായി ഉയര്‍ന്നെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 21 പേര്‍ കൂടിമരിച്ചു. ജനുവരി ഒന്നിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ഇത്. ഡല്‍ഹിയില്‍ സജീവ കേസുകളുടെ എണ്ണം 6,76,414 ഉം മരണസംഖ്യ 11,081 ഉം ആണ്. നഗരത്തില്‍ ശനിയാഴ്ചട3,567 കേസുകളും വെള്ളിയാഴ്ച 3,594 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സജീവ കേസുകളുടെ എണ്ണം 12,647ല്‍ നിന്ന് 13,982 ആയി ഉയര്‍ന്നിരുന്നു. 54,472 ആര്‍പിസിആര്‍ ഉള്‍പ്പെടെ 86,899 ടെസ്റ്റുകളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം 6,569 ല്‍ നിന്ന് 7,144 ആയിത ഉയര്‍ന്നു. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം ശനിയാഴ്ച 2,618 ല്‍ നിന്ന് 2,917 ആയി ഉയര്‍ന്നു.

ഫെബ്രുവരിയില്‍ കോവിഡ് കേസുകളുെട എണ്ണം കുറഞ്ഞു തുടങ്ങിയിരുന്നു. ഫെബ്രുവരി 26 ലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് 256 കേസുകള്‍ ആയിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. കോവിഡ് രോഗികള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്ന 6,139 കിടക്കകളില്‍ 3,404 കിടക്കകള്‍ ശൂന്യമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.നഗര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 33 സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി 230 ഐസിയു കിടക്കകള്‍ കൂടി ചേര്‍ത്തു.

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണങ്ങള്‍ നിരത്തി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെി. കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ മൂന്ന് കാരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

പകര്‍ച്ചവ്യാധിയെ നേരിടുന്നതിനായി കമ്മ്യൂണിറ്റി അവബോധവും അതിന്റെ ഇടപെലും പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന് നേരിടുന്നതിലുള്ള വീഴ്ച, പകര്‍ച്ചവ്യാധി തളര്‍ച്ച, കൃത്യമായി കണ്ടെയ്ന്‍മെന്റ് ഏര്‍പ്പെടുത്തുന്നതിലുള്ള വീഴ്ച എന്നിവയാണ് കോവിഡ് വ്യാപനം രാജ്യത്ത് വര്‍ദ്ധിക്കുന്നതിനുള്ള കാരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ചില സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ദ്ധിക്കുന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നുണ്ടെന്നും അതിനായി കൂടുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നത് നിര്‍ണ്ണായകമാണെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇന്ത്യ ബ്രസീലിനെയും അമേരിക്കയെയും മറികടന്നു. 93,000 കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം കോവിഡ് വ്യാപനത്തിനെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നതിനാലും കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അതേസമയം സംസ്ഥാന സര്‍ക്കാര്‍ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

എല്ലാ വാരാന്ത്യങ്ങളിലും വെള്ളിയാഴ്ച രാത്രി എട്ടു മണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുമണി വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുക. വാരാന്ത്യ ലോക്ഡൗണ്‍ കൂടാതെ തിങ്കളാഴ്ച രാത്രി എട്ടു മണി മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
Published by: Jayesh Krishnan
First published: April 5, 2021, 12:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories