• HOME
  • »
  • NEWS
  • »
  • india
  • »
  • World’s Busiest Airports | ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങൾ; മൂന്നാം സ്ഥാനം ഡൽഹിയ്ക്ക്

World’s Busiest Airports | ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങൾ; മൂന്നാം സ്ഥാനം ഡൽഹിയ്ക്ക്

മാര്‍ച്ചില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ചൈനയിലെ ഗ്വാങ്ഷു വിമാനത്താവളത്തെ മറികടന്നിരുന്നു

Delhi_IGI-airport

Delhi_IGI-airport

  • Share this:
    കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള യാത്രാ മേഖലകൾ സ്തംഭനാവസ്ഥയിൽ ആയിരുന്നു. എന്നാൽ ഇപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വീണ്ടും പഴയ നിലയിലേക്ക് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വിമാനങ്ങളും യാത്രകള്‍ പുനരാരംഭിച്ചു തുടങ്ങി. 2020 ജൂലൈ മുതല്‍ ഇന്ത്യയ്ക്കും മറ്റ് 35 ഓളം രാജ്യങ്ങള്‍ക്കും ഇടയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പ്രത്യേക എയര്‍ ബബിളിന് കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

    അടുത്തിടെ, ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡ് (OAG), 2022 മാര്‍ച്ചില്‍ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ (top 10 busiest airport) പട്ടിക പുറത്തുവിട്ടിരുന്നു. പട്ടികയില്‍ റാങ്കിംഗ് വീണ്ടെടുത്ത വിമാനത്താവളങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (delhi indiragandhi international airport) പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

    മാര്‍ച്ചില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ചൈനയിലെ ഗ്വാങ്ഷു വിമാനത്താവളത്തെ (guangzhou airport) മറികടന്നിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണ് ഈ ചൈനീസ് വിമാനത്താവളം. അറ്റ്ലാന്റയിലെ ഹാര്‍ട്ട്സ്ഫീല്‍ഡ്-ജാക്സണ്‍ അന്താരാഷ്ട്ര വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. 2020-ല്‍ മഹാമാരി ലോകത്തെ ബാധിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയതിന് ശേഷം വിമാനത്താവളം വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളമാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്നാൽ ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ യുഎസ് വീണ്ടും ആധിപത്യം നിലനിര്‍ത്തി. കാരണം യുഎസിലെ അഞ്ച് വിമാനത്താവളങ്ങള്‍ മാര്‍ച്ചിലെ ടോപ്പ് 10 പട്ടികയില്‍ പകുതിയിലധികം വരും.

    Also Read- പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കർ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്; ഏപ്രിൽ 24ന് ഏറ്റുവാങ്ങും

    2019ല്‍ 16ഉം 21ഉം സ്ഥാനങ്ങളിലുണ്ടായിരുന്ന ഡാളസും ഡെന്‍വറും യഥാക്രമം 11ഉം 14ഉം റാങ്കുകളിലേക്ക് മുന്നേറി. അമേരിക്കന്‍ എയര്‍പോര്‍ട്ടുകളുടെ നവീകരണവും ചില ഏഷ്യന്‍ എയര്‍പോര്‍ട്ടുകളുടെ സ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചിട്ടുണ്ട്. 2019ലെ പട്ടികയിലെ പ്രധാന എയര്‍പോര്‍ട്ടുകളായ ഷാങ്ഹായ്, ഹോങ്കോങ്, ബീജിങ് എന്നിവയുടെ സ്ഥാനം താഴേക്ക് പോയി.

    കോവിഡ് 19നെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങളുടെ ഫലമാണ് ഇതിന് കാരണം. ടോക്കിയോയിലെ ഹനേഡ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയില്‍ വീണ്ടും പ്രവേശിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോള്‍ ഇത് ഒമ്പതാം സ്ഥാനത്താണ്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തേക്കാള്‍ തൊട്ടുമുന്നിലാണിത്.

    ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങള്‍:

    - അറ്റ്‌ലാന്റ ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
    - ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
    - ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയര്‍പോര്‍ട്ട്
    - ഗ്വാങ്ഷൂ
    - ഡാളസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളം
    - ചിക്കാഗോ ഒ ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളം
    - ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളം
    - ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളം
    - ടോക്കിയോ ഇന്റര്‍നാഷണല്‍ (ഹനേഡ)
    - ലണ്ടന്‍ ഹീത്രൂ വിമാനത്താവളം
    Published by:Anuraj GR
    First published: