നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Dowry| 'ഭാര്യവീട്ടുകാരോട് വീടുവയ്ക്കാന്‍ പണം ആവശ്യപ്പെടുന്നത് സ്ത്രീധനക്കുറ്റം'; സുപ്രീംകോടതി

    Dowry| 'ഭാര്യവീട്ടുകാരോട് വീടുവയ്ക്കാന്‍ പണം ആവശ്യപ്പെടുന്നത് സ്ത്രീധനക്കുറ്റം'; സുപ്രീംകോടതി

    വീടുവയ്ക്കാന്‍ പണം ആവശ്യപ്പെടുന്നത് സ്ത്രീധനത്തിന് കീഴില്‍ വരില്ലെന്ന ഹൈക്കോടതി നിലപാട് തള്ളിയ സുപ്രീംകോടതി ഇക്കാര്യത്തില്‍ വിചാരണകോടതിയുടെ വ്യാഖ്യാനമാണ് ശരിയെന്ന് വിലയിരുത്തി.

    • Share this:
      ന്യൂഡല്‍ഹി: ഭര്‍തൃവീട്ടുകാര്‍ വീടുപണിയാനായി പണം ആവശ്യപ്പെടുന്നതും സ്ത്രീധനത്തിന് കീഴില്‍ വരുമെന്ന് സുപ്രീംകോടതി (Supreme Court). മധ്യപ്രദേശില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ​ഗര്‍ഭിണി തീകൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന വിധി. സ്ത്രീധനമരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 ബി പ്രകാരമുള്ള കുറ്റമാണിതെന്ന് സുപ്രീകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപണ്ണ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

      വീടുവയ്ക്കാന്‍ പണം ആവശ്യപ്പെടുന്നത് സ്ത്രീധനത്തിന് കീഴില്‍ വരില്ലെന്ന ഹൈക്കോടതി നിലപാട് തള്ളിയ സുപ്രീംകോടതി ഇക്കാര്യത്തില്‍ വിചാരണകോടതിയുടെ വ്യാഖ്യാനമാണ് ശരിയെന്ന് വിലയിരുത്തി. സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും വിചാരണകോടതി വിധിച്ച ശിക്ഷ ഇളവുചെയ്ത് ഹൈക്കോടതിയുടെ നടപടി റദ്ദാക്കി. വിചാരണകോടതി വിധിച്ച ശിക്ഷ പുനഃസ്ഥാപിച്ചു.

      Also Read- PM Modi | തമിഴ്‌നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും

      സ്ത്രീധനമരണക്കേസില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും ജീവപര്യന്തവും ആത്മഹത്യാപ്രേരണ, സ്ത്രീധനം ചോദിച്ച്‌ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഭര്‍ത്താവിന് യഥാക്രമം ഏഴും മൂന്നും വര്‍ഷം തടവുമാണ് വിചാരണക്കോടതി വിധിച്ചത്. എന്നാല്‍ ഹൈക്കോടതി ഭര്‍തൃപിതാവിനെ പൂര്‍ണമായി കുറ്റവിമുക്തനാക്കുകയായിരുന്നു. ഒന്നാം പ്രതിയായ ഭര്‍ത്താവിനെ സ്ത്രീധന മരണം‌, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കി. സ്ത്രീധനം ചോദിച്ച്‌ പീ‍ഡിപ്പിച്ച കുറ്റത്തിന് മൂന്നു വര്‍ഷം ശിക്ഷിച്ചത് ശരിവച്ചു. വിചാരണക്കാലയളവില്‍ ജയിലില്‍ കഴിഞ്ഞത് കണക്കിലെടുത്ത് ഭര്‍ത്താവിനെ മോചിപ്പിച്ചിരുന്നു.

      English Summary: Supreme Court observed that demand of money for construction of a house is a 'dowry demand' to attract offence under Section 304B of the Indian Penal Code. The word "Dowry" ought to be ascribed an expansive meaning so as to encompass any demand made on a woman, whether in respect of a property or a valuable security of any nature, the bench of CJI NV Ramana, Justice AS Bopanna and Hima Kohli said.
      Published by:Rajesh V
      First published:
      )}