നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അഞ്ച് വയസുകാരിയുടെ കൊലപാതകം: മകള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മാതാപിതാക്കളുടെ ആത്മഹത്യാശ്രമം

  അഞ്ച് വയസുകാരിയുടെ കൊലപാതകം: മകള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മാതാപിതാക്കളുടെ ആത്മഹത്യാശ്രമം

  ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിച്ച ഇരുവരെയും പൊലീസുകാർ തടയുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഭുവനേശ്വർ: അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മാതാപിതാക്കളുടെ ആത്മഹത്യാശ്രമം. ഒഡീഷയിലെ നയാഘട്ട് ജില്ലയിൽനിന്നുള്ള ദമ്പതിമാരാണ് ചൊവ്വാഴ്ച ഭുവനേശ്വറിലെ നിയമസഭ മന്ദിരത്തിന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.

   ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിച്ച ഇരുവരെയും പൊലീസുകാർ തടയുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂലായ് 10-നാണ് ദമ്പതിമാരുടെ അഞ്ച് വയസുള്ള മകളെ കാണാതായത്. വീടിന് മുന്നിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുടുംബത്തിന്റെ കുടുംബത്തിന്റെ പരാതി.

   പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം വീടിന് പുറകുവശത്താണ് പെൺകുട്ടിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്നെടുത്ത് വൃക്കകൾ പുറത്തെടുത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം.

   പ്രതിയെന്ന് സംശയിക്കുന്നയാളുടെ പേര് സഹിതം ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ജില്ലയിൽനിന്നുള്ള മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും അതിനാലാണ് പൊലീസ് നടപടി സ്വീകരിക്കാത്തതെന്നും പിതാവ് ആരോപിക്കുന്നു. ഇതിനിടെ, പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ അക്രമിച്ചതായും പിതാവ് ആരോപിച്ചു.   ഒക്ടോബർ 26-നായിരുന്നു കുടുംബത്തിന് നേരേ ആക്രമണം നടന്നത്. ഈ കേസിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മകളെ കൊലപ്പെടുത്തിയാളെ വെറുതെവിട്ടെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ദമ്പതിമാരുടെ ആത്മഹത്യാശ്രമം വിവാദമായതോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതിമാരുടെ പരാതിയും കേസുകളും പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
   Published by:Gowthamy GG
   First published:
   )}