• HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്സഭയിലേക്ക് സീറ്റ് നൽകിയില്ല; കോണ്‍ഗ്രസ് MLA പാർട്ടി ഓഫീസിലെ 300 കസേരകൾ കൊണ്ടുപോയി

ലോക്സഭയിലേക്ക് സീറ്റ് നൽകിയില്ല; കോണ്‍ഗ്രസ് MLA പാർട്ടി ഓഫീസിലെ 300 കസേരകൾ കൊണ്ടുപോയി

തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിയാത്ത പാര്‍ട്ടിക്ക് തന്റെ കസേരകളും വേണ്ടെന്ന് എംഎൽഎ

കോൺഗ്രസ്

കോൺഗ്രസ്

  • Last Updated :
  • Share this:
    ഔറംഗാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രകോപിതനായ കോൺഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്തുകൊണ്ടുപോയി. മഹാരാഷ്ട്രയിലാണ് സംഭവം. സെന്‍ട്രല്‍ മഹാരാഷ്ട്രയിലെ എംഎല്‍എയായ അബ്ദുള്‍ സത്താറാണ് പാര്‍ട്ടി ഓഫീസിലെ മുന്നൂറോളം കസേരകള്‍ കടത്തിയത്. നേരത്തെ കോണ്‍ഗ്രസ് പ്രാദേശിക ഘടകം മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ എന്‍സി‌പിയോട് ചേര്‍ന്ന് കോണ്‍ഗ്രസ് ഓഫീസായ 'ഗാന്ധി ഭവനില്‍' യോഗം സംഘടിപ്പിച്ചിരുന്നു. യോഗം തുടങ്ങുന്നതിന് മുന്നോടിയായി ഓഫീസിലെത്തിയ സത്താറും അണികളും കേസരകള്‍ കടത്തുകയായിരുന്നു. സില്ലോട് നിന്നുള്ള എംഎല്‍എയായ സത്താര്‍ താന്‍ പാര്‍ട്ടി വിട്ടെന്നും കസേരകള്‍ തന്റേതായതിനാലാണ് എടുത്തതെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

    ഇരിക്കാന്‍ കസേരകള്‍ ഇല്ലാത്തതായതോടെ കോൺഗ്രസ് ഓഫീസിൽ നടത്തേണ്ട പരിപാടി പിന്നീട് എന്‍സിപി ഓഫീസില്‍ വെച്ചാണ് നടന്നത്. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന അബ്ദുള്‍ സത്താര്‍ ഔറംഗബാദ് ലോക്സഭാ സീറ്റിലേക്ക് പാര്‍ട്ടി തന്നെ പരിഗണിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മറ്റൊരു നേതാവിനെ സ്ഥാനാര്‍ഥിയാക്കിയതാണ് സത്താറിനെ ചൊടിപ്പിച്ചത്.

    തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിയാത്ത പാര്‍ട്ടിക്ക് തന്റെ കസേരകളും വേണ്ടെന്നാണ് ഇയാളുടെ നിലപാട്. ആവശ്യമെങ്കില്‍ പുതിയ സ്ഥാനാർഥി പാര്‍ട്ടിക്ക് പുതിയ കസേരകള്‍ വാങ്ങിച്ച് നല്‍കട്ടെ എന്നും സത്താര്‍ പറയുന്നു. എന്നാല്‍ സത്താറിന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറയുന്നത്. തന്റെ കസേരകള്‍ ആവശ്യം വന്ന ഘട്ടത്തില്‍ അദ്ദേഹം അത് കൊണ്ടുപോയി എന്ന് മാത്രമേ ഉള്ളുവെന്നും അതില്‍ തങ്ങള്‍ക്ക് നിരാശയില്ലെന്നുമാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി സുബാഷ് സംബാദിന്റെ പ്രതികരണം.

    First published: