• HOME
 • »
 • NEWS
 • »
 • india
 • »
 • വിദ്യാർഥിനി അപകടത്തിൽ മരിച്ചു; സ്കൂട്ടർ നൽകിയ സുഹൃത്തിനെതിരെ കേസ്

വിദ്യാർഥിനി അപകടത്തിൽ മരിച്ചു; സ്കൂട്ടർ നൽകിയ സുഹൃത്തിനെതിരെ കേസ്

മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് രേഷ്മയുടെ സുഹൃത്ത് അജയ് കുമാറിനെതിരെ കേസ്.

Adhi Reshma

Adhi Reshma

 • Last Updated :
 • Share this:
  ഹൈദരാബാദ്: അമിത വേഗത്തിലെത്തിയ ട്രക്കിനടിയില്‍പ്പെട്ട് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് കടപ്പ ബട്വേൽ സ്വദേശി എം ആദി രേഷ്മ (20) ആണ് മരിച്ചത്. സൈബറബാദ് മേഖലയിൽ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്ക് പുറമെ രേഷ്മയ്ക്ക് സ്കൂട്ടർ നല്‍കിയ സുഹൃത്തിനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

  Also Read-ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ ബിജെപി നേതാവും, നടപടിയുമായി പാർട്ടി

  കർണാടക ഗുൽബർഗയിൽ ഡെന്‍റൽ വിദ്യാർഥിനിയാണ് ആദി രേഷ്മ. അവധി ദിനം ആഘോഷിക്കുന്നതിനായാണ് ഹൈദരാബാദിലെത്തിയത്. അപകടം നടന്ന ദിവസം സുഹൃത്തുക്കളായ ശ്രീജ, മമത, അജയ് സിംഗ്, ശ്രവൺ കുമാർ എന്നിവർക്കൊപ്പം മദീനഗുഡയിലെ മാളിൽ സിനിമ കാണാനെത്തിയതായിരുന്നു യുവതി. ഇത് കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു അപകടം.

  Also Read-വിവാഹച്ചടങ്ങിൽ റൊട്ടിക്കായി പരത്തിയ മാവിൽ 'തുപ്പി'; വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് അറസ്റ്റിൽ

  മടക്കയാത്രയ്ക്കിടെ അമിത വേഗത്തിലെത്തിയ ഒരു വാട്ടർ ടാങ്കർ സ്കൂട്ടറിനെ മറികടന്നതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായി രേഷ്മ റോഡിലേക്ക് വീണു. ഇതിനിടെ പുറകിലൂടെ അമിത വേഗതയിൽ പാഞ്ഞെത്തിയ ട്രക്ക് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവർ കടന്നു കളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.

  Also Read-പതിനാറുകാരിയായ മകളെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് മുപ്പത് വർഷം കഠിന തടവ്

  അപകടമരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ രേഷ്മയക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഇതിനെ തുടർന്നാണ് ലൈസൻസ് ഇല്ലെന്നറിഞ്ഞിട്ടും യുവതിക്ക് സ്കൂട്ടര്‍ നൽകിയ കുറ്റത്തിന് സുഹൃത്തിനെതിരെ കേസെടുത്തത്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് രേഷ്മയുടെ സുഹൃത്ത് അജയ് കുമാറിനെതിരെ കേസ്. അപകടസമയത്ത് രേഷ്മ ഹെൽമറ്റും ധരിച്ചിട്ടുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

  അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയെന്ന കുറ്റം ചുമത്തിയാണ് ട്രക്ക് ഡ്രൈവർക്കെതിരെ കേസ്. കൃഷ്ണ എന്നയാളാണ് ട്രക്ക് ഓടിച്ചിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. ഒളിവിൽ പോയ ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.  കേരളത്തിലുണ്ടായ ദാരുണമായ മറ്റൊരു അപകടത്തിൽ ദത്തെടുത്ത മകളുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മ വാഹനമിടിച്ച് മരിച്ചിരുന്നു. ചെറുവാണ്ടൂർ വള്ളോംകുന്നേൽ വീട്ടിൽ എം.പി.ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാലിന് മണർകാട്-പട്ടിത്താനം ബൈപ്പാസിൽ ചെറുവാണ്ടൂർ പള്ളിപ്പടിക്കുസമീപം വച്ചായിരുന്നു അപകടം.

  ജുവല്‍ എന്ന് പേരിട്ട തന്‍റെ മകളെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിക്കുന്നതിനായി കൊണ്ടു പോയി മടങ്ങുന്ന വഴിയാണ് അപകടത്തിന്‍റെ രൂപത്തിൽ മരണം സാലിയെ തേടിയെത്തിയത്.  അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ അമ്മയെയും മകളെയും ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജുവൽ റോഡിനു വശത്തേക്ക് തെറിച്ചു പോയി. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സാലി മരണത്തിന് കീഴടങ്ങി
  Published by:Asha Sulfiker
  First published: