നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അമ്മയെയും സഹോദരനെയും കൗമാരക്കാരി വെടിവച്ചു കൊലപ്പെടുത്തി; വിഷാദ രോഗമെന്ന് സംശയം

  അമ്മയെയും സഹോദരനെയും കൗമാരക്കാരി വെടിവച്ചു കൊലപ്പെടുത്തി; വിഷാദ രോഗമെന്ന് സംശയം

  'വെടിയേറ്റാണ് അമ്മയും മകനും കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. മകന് തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത ഇവരുടെ മകളാണ് കൊലയ്ക്ക് പിന്നിലെന്നാണ് കണ്ടെത്താനായത്'

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   ലക്നൗ: യുപിയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി അമ്മയെയും സഹോദരനെയും വെടിവച്ചു കൊലപ്പെടുത്തി. ലക്നൗവിൽ അതീവസുരക്ഷാ മേഖലയായ ഗൗതംപള്ളിയിലാണ് സംഭവം.സംഭവസ്ഥലത്തു നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതി.ഡൽഹി റെയിൽവെ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ആർ.ഡി.ബാജ്പേയിയുടെ ഭാര്യയായ മാലിനി ബാജ്പേയി (45), മകൻ ശരദ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്.

   സംസ്ഥാനം കനത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് നടുവിലിരിക്കുന്ന സമയത്താണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയിരിക്കുന്നത്. ഉന്നത റെയിൽവെ ഉദ്യോഗസ്ഥന്‍റെ ഭാര്യയും മകനും കൊല്ലപ്പെട്ട വിവരം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. 'വെടിയേറ്റാണ് അമ്മയും മകനും കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. മകന് തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത ഇവരുടെ മകളാണ് കൊലയ്ക്ക് പിന്നിലെന്നാണ് കണ്ടെത്താനായത്' ലക്നൗ പൊലീസ് കമ്മീഷണർ സുജീത് പാണ്ഡെ അറിയിച്ചു.

   പെൺകുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധം ഇനിയും കണ്ടെത്താനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'കിടപ്പുമുറിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വിഷാദ രോഗമാണ് പെൺകുട്ടിയെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ഇതുവരെയുള്ള നിഗമനം... കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റും..' പാണ്ഡെ കൂട്ടിച്ചേർത്തു. പുലർച്ചെ മുഴുവൻ കുടുംബവും ഒരുമിച്ചിരുന്നായിരുന്നു ഭക്ഷണം കഴിച്ചതെന്നാണ് വീട്ടിലെ ജോലിക്കാർ നൽകിയിരിക്കുന്ന മൊഴി. ഇതിനു ശേഷമാകാം പെൺകുട്ടി ആയുധവുമായെത്തിയതെന്നാണ് കരുതപ്പെടുന്നത്.
   You may also like:Unlock 4.0 Guidelines| വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല; 100 പേരുള്ള പൊതുപരിപാടികള്‍ക്കും അനുമതി [NEWS]ബിജെപി നേതാക്കളെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ [NEWS] നിലവിളി കേട്ടില്ലെന്ന് നടിച്ചില്ല പവിത്രൻ; അജ്ഞാത വയര്‍ലസ് സന്ദേശം പിന്തുടര്‍ന്ന പൊലീസുകാരന്‍ രക്ഷിച്ചത് ആറ് ജീവനുകള്‍ [NEWS]
   അ‍ഞ്ച് ബുള്ളറ്റുകൾ തോക്കിൽ നിറച്ചുവെന്ന് പെണ്‍കുട്ടി മൊഴി നൽകിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിൽ മ‌ൂന്നെണ്ണം ഉപയോഗിക്കപ്പെട്ടു. ആദ്യത്തെ ബുള്ളറ്റ് ഒരു ഗ്ലാസിലാണ് പരീക്ഷിച്ച് നോക്കിയത്. 'അയോഗ്യനായ മനുഷ്യൻ' എന്ന് ഈ ഗ്ലാസിൽ എഴുതിയിട്ടുണ്ടായിരുന്നു. ഇതിനു ശേഷമാണ് അമ്മയെയും സ‌ഹോദരനെയും വെടിവച്ചത്. ഡിസിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിലായിരുന്നു പെൺകുട്ടിയെ ചോദ്യം ചെയ്തത്. കുട്ടിയുടെ മുത്തച്ഛനും ഈ സമയം മുഴുവൻ ഒപ്പമുണ്ടായിരുന്നുവെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
   Published by:Asha Sulfiker
   First published:
   )}