ചെന്നൈ: ഓയില്‍ മസാജിനിടെ പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് ഓടക്കുഴല്‍ വായിപ്പിച്ച ഡപ്യൂട്ടി കമ്മീഷണര്‍ കുരുക്കില്‍. തമിഴ്നാട് മധുരയിലാണ് സംഭവം. മധുരയിലെ ആംഡ് ബറ്റാലിയന് ഡപ്യൂട്ടി കമ്മീഷണര്‍ ജി സോമസുന്ദരമാണ് പുലിവാല് പിടിച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെയാണ് സംഭവം വിവാദമായത്. തമിഴ്നാട് പൊലീസ് ബാന്‍ഡിലെ അംഗമാണ് ഓടക്കുഴല്‍ വായിക്കുന്നത്. ദേഹത്താകെ എണ്ണതേച്ച് കസേരിയില്‍ സോമസുന്ദരം ഇരിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. മദ്യക്കുപ്പികളും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
മേലുദ്യോഗസ്ഥന്റെ പറഞ്ഞതനുസരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ കൂടെയുള്ള ആരോ ആണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. പോസ്റ്റ് വൈറലായി കളി കാര്യമായി. ദൃശ്യങ്ങളെക്കുറിച്ച് മധുര പൊലീസ് കമ്മീഷണന് അന്വേഷണത്തിന് ഉത്തരവിട്ടു.
വകുപ്പ് തല അന്വേഷണം പൂര്‍ത്തിയയാല്‍ സോമസുന്ദരത്തിനെതിരെ നടപടിയുണ്ടാകും. ഏതായാലും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കുഞ്ഞുങ്ങളുമായി യുവതി കനാലിലേക്ക് എടുത്തുചാടി; രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ
കുഞ്ഞുങ്ങളുമായി കനാലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ആന്ധ്രപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥാനാണ് രക്ഷാപ്രവർത്തനത്തിനായി കനാലിലേക്ക് എടുത്ത് ചാടിയത്.
ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലുള്ള പൊലാവരം കനാലിൽ ചൊവ്വാഴ്ച്ചയാണ് സംഭവം നടന്നത്. എട്ടും അഞ്ചും വയസ്സുള്ള കുട്ടികളുമായാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്മയും മക്കളും കനാലിൽ ചാടിയ വിവരം അറിഞ്ഞാണ് ജഗ്ഗംപേട്ട സർക്കിൾ ഇൻസ്പെക്ടർ വി സുരേഷ് ബാബു അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയത്.
വെള്ളത്തിൽ മുങ്ങിത്താഴുന്ന അമ്മയേയും കുട്ടികളേയും കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെ സിഐ വി സുരേഷ് ബാബു കനാലിലേക്ക് എടുത്തു ചാടുകയായിരുന്നു. സുരേഷ് ബാബുവിന്റെ കൃത്യസമയത്തെ ഇടപെടൽ കാരണം അമ്മയേയും ഒരു കുഞ്ഞിനേയും രക്ഷിക്കാനായി. നിർഭാഗ്യവശാൽ മറ്റൊരു കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചു.
കെ ബുജ്ജി(30) എന്ന സ്ത്രീയാണ് മക്കളായ സായി(8), ലക്ഷ്മി ദുർഗ(5) എന്നീ കുട്ടികളുമായി ചാടിയത്. കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനുള്ള സന്നാഹങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ പൊലീസ് ഉദ്യോഗസ്ഥൻ കനാലിലേക്ക് എടുത്തുചാടുകയായിരുന്നു.
നല്ല ആഴവും ഒഴുക്കുമുണ്ടായിരുന്ന വെള്ളത്തിൽ നിന്ന് ആൺകുട്ടിയേയാണ് ആദ്യം രക്ഷിച്ചചത്. ഇതിനുശേഷം വീണ്ടും എടുത്തു ചാടി അമ്മയേയും കരയിലേക്ക് എത്തിച്ചു. എന്നാൽ ഇവരുടെ അഞ്ച് വയസ്സുള്ള മകളെ രക്ഷിക്കാനായില്ല.
രക്ഷാപ്രവർത്തനത്തിനിടയിൽ സുരേഷ് ബാബുവും ഒഴുക്കിൽപെട്ടിരുന്നു. പ്രദേശവാസികൾ തക്കസമയത്ത് ഇടപെട്ടാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.