ന്യൂഡൽഹി: അയോധ്യയിൽ പുതിയതായി ഉയരുന്ന മസ്ജിദ്-ആശുപത്രി സമുച്ഛയത്തിന്‍റെ രൂപരേഖ പുറത്തിറക്കി ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (IICF). രാമജന്മഭൂമി-ബാബ്റി മസ്ജിദ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് അയോധ്യയിലെ ധന്നിപ്പൂരിലെ അഞ്ചേക്കർ ഭൂമിയിൽ പുതിയ മസ്ജിദ് ഉയരുന്നത്.
കോടതി ഉത്തരവ് അനുസരിച്ച് സർക്കാർ വിട്ടുനൽകിയ ഭൂമിയിൽ മസ്ജിദ് നിർമ്മാണത്തിനായി കേന്ദ്ര സുന്നി വഖഫ് ബോർഡാണ് ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (IICF) എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചത്. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിലൂടെയാണ് പുതിയ മസ്ജിദ് സമുച്ഛയത്തിന്‍റെ രൂപരേഖ ട്രസ്റ്റ് പുറത്തിറക്കിയത്. ജാമിയ മിലിയ സ്കൂൾ ഓഫ് ആർക്കിടെക്ച്ചറിലെ ഡീൻ സയ്യിദ് മുഹമ്മദ് അക്തറാണ് രൂപരേഖ പ്രദർശിപ്പിച്ചത്.
ആശുപത്രി, സമൂഹ അടക്കള, ലൈബ്രറി, മ്യൂസിയം എന്നിവ ഉൾപ്പെടുന്നതാണ് മസ്ജിദ് സമുച്ചയം. 'ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് മസ്ജിദിന്‍റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി താഴികക്കുടം ഇല്ലാതെയാകും മസ്ജിദ് നിർമ്മാണം. അണ്ഡാകൃതിയിലുള്ള രണ്ട് നില കെട്ടിടത്തിൽ മിനാരങ്ങളും ഉണ്ടാകില്ല. സൗരോർജ്ജം ഉപയോഗപ്പെടുത്താനുള്ള സൗകര്യമുള്ള പള്ളിയിൽ ഒരേസമയം രണ്ടായിരം പേർക്ക് നമസ്കരിക്കാനുള്ള സൗകര്യം ഉണ്ടാകും'. അക്തർ അറിയിച്ചു.
Indo-Islamic Cultural Foundation today unveiled the design of the mosque and hospital to be constructed at the five-acre plot in Ayodhya.
IICF was formed by UP Sunni Central Waqf Board after Supreme Court's verdict on Ayodhya land dispute case. pic.twitter.com/beKSLcmUDx
— ANI UP (@ANINewsUP) December 19, 2020
മസ്ജിദിനൊപ്പം ഉയരുന്ന 200 ബെഡുകളുള്ള ആശുപത്രി സമീപപ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗർഭിണികളെയും പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെയും ലക്ഷ്യം വച്ചാണ് ആശുപത്രി നിർമ്മാണമെന്നും IICF പ്രസ്താവനയിൽ അറിയിച്ചു. ഇതിന് പുറമെ ഒരു ട്രസ്റ്റ് ഓഫീസും ഇൻഡോ-ഇസ്ലാമിക് കൾച്ചറൽ ലിറ്ററേച്ചർ സ്റ്റഡീസീന്‍റെ ഒരു പബ്ലിക്കേഷൻ ഹൗസും ഇവിടെയുണ്ടാകും.
റിപ്പബ്ലിക് ദിനമായ ജനുവരി 26ന് മസ്ജിദിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും നിലവിലെ സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും IICF അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ആഗസ്റ്റ് പതിനഞ്ചോടെയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നാണ് ഇവർ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya, Ayodhya case verdict