'മോശം സമയം; പോരാടി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു': കുൽദീപ് സെൻഗാറിന് ബിജെപി എംഎൽഎയുടെ പിന്തുണ

യുപിയിൽ നടന്ന ഒരു പാർട്ടി ചടങ്ങിലാണ് ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട സെങ്കാറിന് തുറന്ന പിന്തുണ അറിയിച്ച് ആശുവിന്റെ പ്രതികരണം

news18
Updated: August 3, 2019, 1:44 PM IST
'മോശം സമയം; പോരാടി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു': കുൽദീപ് സെൻഗാറിന് ബിജെപി എംഎൽഎയുടെ പിന്തുണ
Kuldeep-Singh-Sengar
  • News18
  • Last Updated: August 3, 2019, 1:44 PM IST
  • Share this:
ലക്നൗ: ഉന്നാവോ പീഡനക്കേസ് പ്രതിയായ കുൽദീപ് സെൻഗാറിന് പിന്തുണയുമായി ബിജെപി എംഎൽഎ. മോശം സമയത്തിലൂടെയാണ് സെങ്കാർ കടന്നു പോകുന്നതെന്നും ഇതിൽ നിന്നൊക്കെ പോരാടി തിരിച്ചു വരുമെന്നുമുള്ള ശുഭാപ്തി വിശ്വാസം ബിജെപിയുടെ യുപി മല്ലാവനിൽ നിന്നുള്ള എംഎൽഎയായ ആശിഷ് സിംഗ് ആശു ആണ് പങ്കു വച്ചിരിക്കുന്നത്,.

യുപിയിൽ നടന്ന ഒരു പാർട്ടി ചടങ്ങിലാണ് ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട സെൻഗാറിന് തുറന്ന പിന്തുണ അറിയിച്ച് ആശുവിന്റെ പ്രതികരണം. 'വളരെ വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിനാൽ നമ്മുടെ സഹോദരൻ കുൽദീപ് സിംഗ് ഈയവസരത്തിൽ നമുക്കൊപ്പമില്ല.. നമ്മുടെ ആശംസകൾ അദ്ദേഹത്തിനൊപ്പമുണ്ട്.. ഈ വിഷമഘട്ടങ്ങളോട് പോരാടി അദ്ദേഹം നമ്മൾക്കൊപ്പം തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു'.. എന്നായിരുന്നു വാക്കുകൾ.

Also Read-ഉന്നാവോ ബലാത്സംഗ കേസ് പ്രതിയായ എംഎൽഎയെ ബിജെപി പുറത്താക്കി

ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുകയാണ് കുൽദീപ്. കേസിൽ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം ഒരാഴ്ച മുൻപ് അപകടത്തിൽപെട്ടതോടെയാണ് ബിജെപി എംഎൽഎ ആയ ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായത്. അപകടത്തിന് പിന്നിൽ കുൽദീപിന്റെ ഗൂഢാലോചനയാണെന്ന് ആരോപണം ഉയർന്നതോടെ ജയിലിൽ കഴിയുന്ന ഇയാൾക്കെതിരെ കൊലക്കുറ്റത്തിനും കേസെടുത്തിരുന്നു. വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ ബിജെപിയിൽ നിന്ന് കുൽദീപിനെ പുറത്താക്കുകയും ചെയ്തു. പിന്നാലെയാണ് പിന്തുണ അറിയിച്ച് ആശിഷ് എത്തിയിരിക്കുന്നത്.

First published: August 3, 2019, 1:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading